ETV Bharat / sports

'താടി വളര്‍ത്തി കോലി'; പ്രഫസറോ, കബീര്‍ സിങ്ങോയെന്ന് ആരാധകര്‍ - കബീര്‍ സിങ്

ബോളിവുഡ് താരം ബോബി ഡിയോളുമായി ചിത്രത്തിന് സാമ്യം കണ്ടെത്തിയവരുമുണ്ട്.

sports  Virat Kohli  വീരാട് കോലി  സോഷ്യല്‍ മീഡിയ  ന്യൂ ലുക്ക്  വെെറല്‍  മണി ഹെയ്സ്റ്റ്  കബീര്‍ സിങ്  റണ്‍ബീര്‍ സിങ്
'താടി വളര്‍ത്തി കോലി'; പ്രഫസറോ, കബീര്‍ സിങ്ങോയെന്ന് ആരാധകര്‍
author img

By

Published : May 25, 2021, 3:27 PM IST

ഹെെദരാബാദ്: ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വീരാട് കോലി. കളിക്കളത്തിലെന്നപോലെ ഫാഷന്‍ ലോകത്തും താരം ട്രെൻ്റുകൾ തീര്‍ക്കാറുണ്ട്. ഇപ്പോഴിതാ 32 കാരനായ കോലിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മുടിയും താടിയും വളര്‍ത്തി ഒരു കണ്ണടയും വെച്ച് ഇതേവരെ കാണാത്ത കോലിയെയാണ് പുതിയ ചിത്രത്തില്‍ കാണാനാവുക. പുതിയ ലുക്കില്‍ താരത്ത കണ്ടാല്‍ ജനപ്രിയ വെബ് സീരീസായ മണി ഹെയ്സ്റ്റിലെ കഥാപാത്രമായ പ്രഫസറെ പോലെയുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ ബോളിവുഡ് ചിത്രം കബീര്‍ സിങ്ങിലെ റണ്‍ബീറിനെപ്പോലെയുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്.

also read: ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പേസാക്രമണം നയിക്കേണ്ടത് ഇഷാന്ത് : എൽ ബാലാജി

ബോളിവുഡ് താരം ബോബി ഡിയോളുമായി ചിത്രത്തിന് സാമ്യം കണ്ടെത്തിയവരുമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന താരം നിലവില്‍ മുംബെെയില്‍ നിരീക്ഷണത്തിലാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.