പെർത്ത്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തോൽവി. പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 2 പന്തുകളും 5 വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കി.
-
A thrilling win for South Africa and it takes them to the top of the table in Group 2 💪#INDvSA | #T20WorldCup | 📝: https://t.co/uficuiMq0H pic.twitter.com/0TLFpUmAd7
— ICC (@ICC) October 30, 2022 " class="align-text-top noRightClick twitterSection" data="
">A thrilling win for South Africa and it takes them to the top of the table in Group 2 💪#INDvSA | #T20WorldCup | 📝: https://t.co/uficuiMq0H pic.twitter.com/0TLFpUmAd7
— ICC (@ICC) October 30, 2022A thrilling win for South Africa and it takes them to the top of the table in Group 2 💪#INDvSA | #T20WorldCup | 📝: https://t.co/uficuiMq0H pic.twitter.com/0TLFpUmAd7
— ICC (@ICC) October 30, 2022
ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്‍റൻ ഡി കോക്കിനെ (1) പ്രോട്ടീസിന് നഷ്‌ടമായി. തൊട്ടുപിന്നാലെ തന്നെ റീലി റൂസോയെ (0) മടക്കി അർഷദീപ് സിങ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടർന്ന് അഞ്ചാം ഓവറിൽ നായകൻ തെംബ ബാവുമ (10) കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോൽവി മുന്നിൽ കണ്ടു.
രക്ഷകരായി മാർക്രവും മില്ലറും: എന്നാൽ എയ്‌ഡൻ മാർക്രവും (52), ഡേവിഡ് മില്ലറും (51 പുറത്താകാതെ) ചേർന്ന് ടീമിനെ പതിയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. തൊട്ടുപിന്നാലെ തന്നെ മാർക്രം പുറത്തായി. പിന്നാലെയെത്തിയ ട്രിൻസ്റ്റണ്‍ സ്റ്റബ്‌സ് (6) പുറത്തായെങ്കിലും ഡേവിഡ് മില്ലർ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
തകർന്ന് ഇന്ത്യ: നേരത്തെ ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യയെ സൂര്യകൂമാർ യാദവിന്‍റെ (68) ഒറ്റയാൾ പോരാട്ടമാണ് പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. സൂര്യകുമാറിനെ കൂടാതെ കോലിയും(12) രോഹിതുമാണ് (15) രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം തെറ്റായിരുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.
വമ്പൻ ഷോട്ടുകളുമായി തുടങ്ങിയ രോഹിതിന്‍റെ (15) വിക്കറ്റ് തന്നെയാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. തൊട്ടുപിന്നാലെ തന്നെ കഴിഞ്ഞ മത്സരങ്ങളിലേത് പോലെ തന്നെ കെഎൽ രാഹുലും (9) നിലയുറപ്പിക്കാതെ മടങ്ങി. പിന്നാലെയെത്തിയ കോലി ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തി മികച്ചരീതിയിൽ ബാറ്റ് വീശി. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗണ്‍സറുകൾക്ക് മുന്നിൽ കോലിയും (12) വീണു.
രക്ഷകനായി സൂര്യ: എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് ദക്ഷിണാഫ്രിക്കൻ ബോളർമാരെ സൂര്യ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടിരുന്നു. ഇതിനിടെ ദീപക് ഹൂഡ (0), ഹാർദിക് പാണ്ഡ്യ (2), ദിനേഷ് കാർത്തിക് (6), രവിചന്ദ്രൻ അശ്വിൻ (7), മുഹമ്മദ് ഷമി (0) എന്നിവർ നിരനിരയായി മടങ്ങി. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വെയ്‌ൻ പാരനെൽ മൂന്ന് വിക്കറ്റും ആൻറിച്ച് നോർട്ട്ജെ ഒരു വിക്കറ്റും നേടി.
എറിഞ്ഞിട്ട കേമൻ എൻഗിഡി: നാല് ഓവറില്‍ 29 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ നാല് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ ലുങ്കി എൻഗിഡിയാണ് കളിയിലെ കേമൻ. രാഹുല്‍, രോഹിത്, കോലി, ഹാർദിക് എന്നിവരുടെ വിക്കറ്റുകളാണ് എൻഗിഡി വീഴ്‌ത്തിയത്.
ഒന്നാമനായി പ്രോട്ടിസ്: വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്തേക്കെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് തന്നെ നാല് പോയിന്‍റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശുമായും സിംബാബ്‌വെയുമായുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.