ETV Bharat / sports

T20 world Cup 2022 | അടിച്ച് തകര്‍ത്ത് കോണ്‍വേ, ന്യൂസിലന്‍ഡിനെതിരെ ഓസീസിന് 201 റൺസ് വിജയലക്ഷ്യം - ജോഷ് ഹേസല്‍വുഡ്

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഫിന്‍ അലനും, ഡേവണ്‍ കോണ്‍വെയും വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

T20 world Cup 2022  T20 world Cup 2022 super 12  Australia vs Newzealand First innings score  Australia vs Newzealand Live Score  Australia vs Newzealand Live Updations  ഡേവണ്‍ കോണ്‍വെ  ടി20 ലോകകപ്പ് സൂപ്പര്‍ 12  ഫിന്‍ അലന്‍  ജോഷ് ഹേസല്‍വുഡ്  ടി20 ലോകകപ്പ് 2022
T20 world Cup 2022| അടിച്ച് തകര്‍ത്ത് കോണ്‍വേ, ഓസീസിന് 201 റൺസ് വിജയലക്ഷ്യം
author img

By

Published : Oct 22, 2022, 3:07 PM IST

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. ന്യൂസിലന്‍ഡിനായി ഡേവണ്‍ കോണ്‍വെ 92 റണ്‍സുമായി പുറത്താകാതെ നിന്നു.

16 പന്തില്‍ 42 റണ്‍സ് അടിച്ച ഫിന്‍ അലനൊപ്പം ചേര്‍ന്ന് ഡേവണ്‍ കോണ്‍വെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഫിന്‍ അലന്‍റെ ഇന്നിങ്സ്.

അഞ്ചാം ഓവറില്‍ ഫിന്‍ അലന്‍ മടങ്ങിയതിന് പിന്നലെ ക്രീസിലെത്തിയ ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്ല്യംസണെ കൂട്ടുപിടിച്ച് കോണ്‍വെ കിവീസ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. വില്യംസണ്‍ 23 റണ്‍സാണ് നേടിയത്. പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്‌സിനും കാര്യമായി സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.

  • - Devon Conway unbeaten on 92*
    - Jimmy Neesham striking at 200 towards the end

    After being asked to bat first, New Zealand finish at 200/3 against Australia! #T20WorldCup

    Can the defending champions chase this down? #AUSvNZ

    — ESPNcricinfo (@ESPNcricinfo) October 22, 2022 " class="align-text-top noRightClick twitterSection" data=" ">

ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 16 ഓവറില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച് ഫിലിപ്‌സ് മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ജിമ്മി നീഷമിന്‍റെ അവസാന ഓവറുകളിലെ മിന്നും പ്രകടനമാണ് കിവീസിനെ 200 ലെത്തിച്ചത്. ജിമ്മി നീഷം പുറത്താകാതെ 26 റണ്‍സ് നേടി.

ഓസ്‌ട്രേലിയയ്‌ക്കായി ജോഷ് ഹേസല്‍വുഡ് രണ്ടും ആദം സാമ്പ ഒരു വിക്കറ്റും വീഴ്ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.