മുംബൈ: ടി20 പരമ്പരക്ക് പിന്നാലെ ഇന്ത്യൻ മധ്യനിര താരം സൂര്യകുമാർ യാദവിനെ(Suryakumar Yadav) ന്യൂസിലൻഡിനെതിരായ ടെസ്റ്റ്(India vs New Zealand Test) ടീമിൽ ഉൾപ്പെടുത്തി. താരത്തോട് കാണ്‍പൂരിലെത്തി ടീമിനൊപ്പം ചേരാൻ ബിസിസിഐ(BCCI) നിർദേശം നൽകിയതായാണ് വിവരം. ഈ മാസം 25 മുതലാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സൂര്യകുമാർ ഇടം നേടിയിരുന്നെങ്കിലും കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. താരം ഇതുവരെ 11 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് താരം ഇന്ത്യൻ ജേഴ്‌സിയിൽ കളിച്ചിട്ടുള്ളത്. ഏകദിന അരങ്ങേറ്റ പരമ്പരയിൽ പ്ലയർ ഓഫ് ദി സീരീസായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ: Daniel Vettori | 'സ്വന്തം റോൾ പോലും ഇതുവരെ മനസിലായിട്ടില്ല', പന്തിനെ വിമർശിച്ച് ഡാനിയൽ വെട്ടോറി
കാണ്‍പൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ കോലി കളിക്കുന്നില്ല. പകരം അജിങ്ക്യ രഹാനെയാണ്(Ajinkya Rahane) ടീമിനെ നയിക്കുക. യുവതാരം ശ്രേയസ് അയ്യരും(Shreyas Iyer) ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ സൂര്യ കുമാറിനാണോ, ശ്രേയസ് അയ്യർക്കാണോ പ്ലേയിങ് ഇലവണിലേക്ക് നറുക്കുവീഴുകയെന്നത് ഇനിയും തീരുമാനമായിട്ടില്ല.