ETV Bharat / sports

ക്രിക്കറ്റ് മതിയാക്കി കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലര്‍ - റോസ് ടെയ്‌ലര്‍

കിവീസിനായി 450ാം മത്സരം കളിച്ച ശേഷമാണ് 38കാരനായ ടെയ്‌ലറുടെ വിരമിക്കല്‍

Ross Taylor retires  Ross Taylor last match  New Zealand's Ross Taylor  World cricket news  ന്യൂസിലാന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍  റോസ് ടെയ്‌ലര്‍  ടെയ്‌ലര്‍ ക്രിക്കറ്റ് മതിയാക്കി
കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലര്‍ ക്രിക്കറ്റ് മതിയാക്കി
author img

By

Published : Apr 4, 2022, 5:39 PM IST

ഹാമില്‍ട്ടണ്‍ : 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ന്യൂസിലാന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് താരം ക്രീസില്‍ നിന്നും വിടപറഞ്ഞത്. കിവീസിനായി 450ാം മത്സരം കളിച്ച ശേഷമാണ് 38കാരനായ ടെയ്‌ലറുടെ വിരമിക്കല്‍.

ഈ വര്‍ഷമാദ്യം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തന്‍റെ അവസാന ടെസ്റ്റ് മത്സരം താരം കളിച്ചിരുന്നു. ഹോം ഗ്രൗണ്ടായ സെഡന്‍ പാര്‍ക്കില്‍ അവസാന മത്സരം കളിക്കണമെന്ന ടെയ്‌ലറുടെ ആഗ്രഹം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാധിച്ചുനല്‍കുകയായിരുന്നു.

അവസാന മത്സരത്തില്‍ 14 റണ്‍സ് നേടിയ ടെയ്‌ലറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അയര്‍ലന്‍ഡ് ടീം മടക്കിയയച്ചത്. മത്സരത്തിന് മുമ്പ് ന്യൂസിലാന്‍ഡിന്‍റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ കണ്ണീരടക്കാന്‍ താരം പാടുപെട്ടു. താരത്തിന്‍റെ മക്കളായ മക്കെന്‍സി, ജോണ്ടി, അഡ്‌ലെയ്‌ഡ് എന്നിവരും ടെയ്‌ലറിനൊപ്പമുണ്ടായിരുന്നു.

also read: IPL 2022 | മിന്നല്‍ റണ്ണൗട്ടുമായി വീണ്ടും ധോണി; കയ്യടിച്ച് ആരാധകർ

അന്താരാഷ്‌ട്ര ഏകദിനത്തില്‍ 2006ല്‍ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വര്‍ഷം ടെസ്റ്റിലും അരങ്ങേറി. കിവീസിനായി 112 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 19 സെഞ്ചുറിയടക്കം 7,683 റണ്‍സ് നേടിയിട്ടുണ്ട്. 236 ഏകദിനങ്ങളില്‍ നിന്ന് 8,593 റണ്‍സും 102 ടി20 മത്സരങ്ങളില്‍ നിന്ന് 1,909 റണ്‍സുമാണ് സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.