മുംബൈ : ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ രോഹിത്തിന് മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും നഷ്‌ടമായിരുന്നു.
വിദഗ്‌ധ ചികിത്സയ്‌ക്കായി നാട്ടിലേക്ക് തിരിച്ചെത്തിയ താരം ഉടന്‍ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങും. അതേസമയം രോഹിത് സ്‌ക്വാഡിനൊപ്പം ചേരുന്നതോടെ രണ്ടാം ടെസ്റ്റിനുള്ള ടീം തെരഞ്ഞെടുപ്പ് തലവേദനയായേക്കും. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം കെഎല്‍ രാഹുലാണ് ഓപ്പണിങ്ങിനെത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഗില്‍ തിളങ്ങിയിരുന്നു. മോശം ഫോമിലാണെങ്കിലും വൈസ് ക്യാപ്റ്റനായ രാഹുലിനെ ഒഴിവാക്കുക എളുപ്പമാകില്ല. ഈ മാസം 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
അതേസമയം ചിറ്റഗോങ്ങില്‍ ആദ്യ ടെസ്റ്റ് പുരോഗമിക്കുകയാണ്. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് വിജയ ലക്ഷ്യമായ 513 റണ്‍സ് പിന്തുടരുന്ന ബംഗ്ലാദേശ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 33 ഓവറില്‍ 93 റണ്‍സ് എടുത്തിട്ടുണ്ട്. നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും( 115 പന്തില്‍ 54*), സാക്കിര്‍ ഹസനുമാണ് (84 പന്തില്‍ 39*) ക്രീസില്‍.