ഡുനെഡിൻ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയം നേടാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നു. ഡുനെഡിനിലെ യൂണിവേഴ്‌സിറ്റി ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം ഒരുക്കിയത്.
വിജയത്തോടെ മൂന്ന് മത്സര പരമ്പയില്‍ ഒപ്പമെത്താന്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് കഴിയുകയും ചെയ്‌തു. മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിവീസ് പേസര്‍ ആദം മില്‍നെയുടെ പന്തില്‍ ശ്രീലങ്കന്‍ ബാറ്റര്‍ പത്തും നിസ്സങ്കയുടെ ബാറ്റ് ഒടിയുന്നതിന്‍റേതാണ് പ്രസ്‌തുത വീഡിയോ.
-
🚨 BROKEN BAT 🚨
— Spark Sport (@sparknzsport) April 5, 2023 " class="align-text-top noRightClick twitterSection" data="
Adam Milne with a ☄️ breaking Nissanka’s bat 😮
Watch BLACKCAPS v Sri Lanka live and on-demand on Spark Sport #SparkSport #NZvSL pic.twitter.com/F2uI6NiUni
">🚨 BROKEN BAT 🚨
— Spark Sport (@sparknzsport) April 5, 2023
Adam Milne with a ☄️ breaking Nissanka’s bat 😮
Watch BLACKCAPS v Sri Lanka live and on-demand on Spark Sport #SparkSport #NZvSL pic.twitter.com/F2uI6NiUni🚨 BROKEN BAT 🚨
— Spark Sport (@sparknzsport) April 5, 2023
Adam Milne with a ☄️ breaking Nissanka’s bat 😮
Watch BLACKCAPS v Sri Lanka live and on-demand on Spark Sport #SparkSport #NZvSL pic.twitter.com/F2uI6NiUni
ലങ്കന്‍ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിലാണ് സംഭവം നടന്നത്. മില്‍നെയുടെ ഒരു ഇടിവെട്ട് പന്ത് ബാക്ക് ഫൂട്ടില്‍ പ്രതിരോധിക്കുന്നതിനിടെ നിസ്സങ്കയുടെ ബാറ്റിന്‍റെ പിടിക്ക് തൊട്ടുതാഴെ ഇടിഞ്ഞ് തൂങ്ങുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മില്‍നെയാണ് ലങ്കയുടെയും നടുവൊടിച്ചത്.
-
Pathum Nissanka's bat 🤯#SparkSport #NZvSL pic.twitter.com/t2cLh9w9Iq
— Spark Sport (@sparknzsport) April 5, 2023 " class="align-text-top noRightClick twitterSection" data="
">Pathum Nissanka's bat 🤯#SparkSport #NZvSL pic.twitter.com/t2cLh9w9Iq
— Spark Sport (@sparknzsport) April 5, 2023Pathum Nissanka's bat 🤯#SparkSport #NZvSL pic.twitter.com/t2cLh9w9Iq
— Spark Sport (@sparknzsport) April 5, 2023
നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. ഇതോടെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 26 പന്തില്‍ 37 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
കുശാല്‍ പെരേര (32 പന്തില്‍ 35), ചരിത് അസലങ്ക (19 പന്തില്‍ 24), കുശാല്‍ മെന്‍ഡിസ് (5 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് ലങ്കന്‍ താരങ്ങള്‍. പത്തും നിസ്സങ്ക (9), ക്യാപ്റ്റന്‍ ദസുന്‍ ഷനക (7), വാനിന്ദു ഹസരങ്ക (9), മഹീഷ് തീക്ഷണ(0), പ്രമോദ് മധുഷന്‍ (1), ദില്‍ഷന്‍ മദുഷനക (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. കാസുന്‍ രജിത(1 പന്തില്‍ 1) പുറത്താവാതെ നിന്നു.
കിവീസിനായി ആദം മില്‍നയെ കൂടാതെ ബെന്‍ ലിസ്റ്റര്‍ രണ്ടും രചിന്‍ രവീന്ദ്ര, ഹെൻറി ഷിപ്ലി, ജെയിംസ് നീഷാം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ലങ്കയ്‌ക്ക് മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ടും ചാഡ് ബൗസും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 3.2 ഓവറില്‍ 40 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
15 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്ത ചാഡ് ബൗസിനെ പുറത്താക്കി കാസുന്‍ രജിതയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ടോം ലാഥത്തെ കൂട്ടുപിടിച്ച് ടിം സീഫെര്‍ട്ട് സംഘത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടിം സീഫെര്‍ട്ട് 43 പന്തില്‍ മൂന്ന് ഫോറുകളും ആറ് സിക്‌സും സഹിതം 79 റണ്‍സുമായും ടോം ലാഥം 30 പന്തില്‍ 20 റണ്‍സുമായും പുറത്താവാതെ നിന്നു. പരമ്പരയിലെ അവസാന മത്സരം ഈ മാസം എട്ടിന് ക്വീന്‍സ്‌ടൗണ്‍ ഇവന്‍റ് സെന്‍ററിലാണ് നടക്കുക.
ALSO READ: IPL 2023 | ഡല്‍ഹിക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സ് ; ഗുജറാത്ത് യുവതാരത്തെ വാഴ്‌ത്തി അനില്‍ കുംബ്ലെ