ന്യൂഡൽഹി : ഇന്ത്യൻ ഏകദിന നായക സ്ഥാനത്തുനിന്നും വിരാട് കോലിയെ മാറ്റിയ സംഭവത്തിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് താരത്തിന്‍റെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ. കോലിയെ മാറ്റുന്നതിന് മുൻപ് അതിന്‍റെ കാരണം അദ്ദേഹത്തെ അറിയിക്കണമായിരുന്നുവെന്നും ഇക്കാര്യത്തിൽ ശരിയായ നടപടിയല്ല ബിസിസിഐ സ്വീകരിച്ചതെന്നും ശർമ കുറ്റപ്പെടുത്തി.
ഒന്നുകിൽ ടി20 യിലെ ക്യാപ്‌റ്റൻ സ്ഥാനത്തിനോടൊപ്പം തന്നെ ഏകദിനത്തിലെ നായകസ്ഥാനം കൂടി രാജിവയ്‌ക്കാൻ സെലക്‌ടർമാർ കോലിയോട് ആവശ്യപ്പെടണമായിരുന്നു. അല്ലെങ്കിൽ നായക സ്ഥാനത്തുനിന്ന് കോലിയെ നീക്കുകയേ ചെയ്യരുതായിരുന്നുവെന്നും രാജ്‌കുമാർ ശർമ അഭിപ്രായപ്പെട്ടു.
ALSO READ: Gautam Gambhir | ഇന്ത്യൻ ടീം രോഹിത്തിന്‍റെ കൈകളിൽ സുരക്ഷിതം,വാനോളം പുകഴ്‌ത്തി ഗംഭീർ
നായകസ്ഥാനത്തുനിന്ന് മാറ്റിയശേഷം കോലിയുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല. കോലിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. പുതിയ തീരുമാനത്തിന് പിന്നിലെ കാരണമെന്താണെന്ന് സെലക്ഷൻ കമ്മിറ്റി ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. ഏകദിന ക്യാപ്‌റ്റൻസിയിൽ മികച്ച റെക്കോഡാണ് കോലിക്കുണ്ടായിരുന്നത്. അതിനാൽ തന്നെ ഈ വിഷയത്തിൽ യാതൊരു സുതാര്യതയും ഇല്ലെന്നും രാജ്‌കുമാർ ശർമ പറഞ്ഞു.