വെല്ലിങ്‌ടണ്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇത് മൂന്നാം തവണയാണ് വില്യംസണ്‍ ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ തവണ യുഎയില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് കിവീസിനെ നയിക്കാന്‍ വില്യംസണ് കഴിഞ്ഞിരുന്നു. സമീപകാലത്തായി മോശം ഫോമിലുള്ള താരത്തിന് പകരം മറ്റൊരാളെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വില്യംസണില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ബോര്‍ഡ്.
കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് സെലക്‌ടര്‍മാര്‍ വരുത്തിയിരിക്കുന്നത്. കെയ്‌ല്‍ ജാമിസൺ, ടോഡ് ആസിൽ, ടിം സീഫെർട്ട് എന്നിവര്‍ പുറത്തായി. യഥാക്രമം ലോക്കി ഫെർഗൂസൺ, മൈക്കൽ ബ്രേസ്‌വെൽ, ഫിൻ അലൻ എന്നിവരാണ് പകരക്കാരനായി ഇടം നേടിയത്. കേന്ദ്ര കരാര്‍ നിരസിച്ച പേസര്‍ ട്രെന്‍റ് ബോള്‍ട്ട്, ഓൾ റൗണ്ടർ ജെയിംസ് നീഷാം എന്നിവരും ടീമിലുണ്ട്.
ഇരുവരും പ്ലേയിങ് ഇലവനില്‍ ഇടം നേടിയക്കും. ടിം സൗത്തി, ലോക്കി ഫെർഗൂസന്‍ എന്നിവര്‍ക്കൊപ്പം ബോള്‍ട്ടും ചേരുന്നതോടെ ന്യൂസിലൻഡ് ബോളിങ് യൂണിറ്റിന്‍റെ ശക്തി വര്‍ധിക്കും. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഫെര്‍ഗൂസന് കഴിഞ്ഞിരുന്നു.
ഡെത്ത് ഓവറുകളില്‍ വേഗമേറിയ യോര്‍ക്കറിനാല്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ലോകകപ്പില്‍ ഒരു ഗെയിം ചേഞ്ചറാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരം കൂടിയാണ് ഫെല്‍ഗൂസന്‍.
ബാറ്റിങ് യൂണിറ്റില്‍ വില്യംസണിന്‍റെ മോശം ഫോം ടീമിനെ ബാധിച്ചേക്കാം. മറുവശത്ത് ഫിന്‍ അലന്‍ തകര്‍പ്പന്‍ ഫോമിലാണെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്കോട്ട്‌ലൻഡിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
ടി20 ലോകകപ്പ് ന്യൂസിലന്‍ഡ് ടീം: കെയ്ൻ വില്യംസൺ (സി), ടിം സൗത്തി, ഇഷ് സോധി, മിച്ചൽ സാന്‍റ്‌നർ, ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നീഷാം, ഡാരിൽ മിച്ചൽ, ആദം മിൽനെ, മാർട്ടിൻ ഗപ്റ്റിൽ, ലോക്കി ഫെർഗൂസൺ, ഡെവൺ കോൺവേ, മാർക്ക് ചാപ്മാൻ, മൈക്കൽ ബ്രേസ്‌വെൽ, ട്രെന്‍റ് ബോൾട്ട്, ഫിൻ അലൻ.
also read: 'എഴുതി തള്ളാന്‍ അസാമാന്യ ധൈര്യം വേണം'; കോലി എക്കാലത്തേയും മികച്ച താരമെന്ന് ആരോണ്‍ ഫിഞ്ച്