ബെംഗളൂരു: ഐപിഎല്‍ പതിനാറാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്ലേഓഫ് സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ്. 52 പന്തില്‍ 104 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂരിന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തേക്കുള്ള ടിക്കറ്റും ലഭിച്ചു. ഈ സീസണില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്.
-
📸💯#TATAIPL | #RCBvGT pic.twitter.com/nLrfEQh7zh
— IndianPremierLeague (@IPL) May 21, 2023 " class="align-text-top noRightClick twitterSection" data="
">📸💯#TATAIPL | #RCBvGT pic.twitter.com/nLrfEQh7zh
— IndianPremierLeague (@IPL) May 21, 2023📸💯#TATAIPL | #RCBvGT pic.twitter.com/nLrfEQh7zh
— IndianPremierLeague (@IPL) May 21, 2023
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ടൈറ്റന്‍സിന്‍റെ അവസാന മത്സരത്തിലാണ് ഗില്‍ നേരത്തെ സെഞ്ച്വറിയടിച്ചത്. ചിന്നസ്വാമിയിലെ ശതകത്തോടെ ഐപിഎല്ലില്‍ തുടര്‍ച്ചായായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായും ഗില്‍ മാറി. ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്നേ ഈ പട്ടികയില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.
-
Shubman Gill seals off the chase with a MAXIMUM 👏🏻👏🏻@gujarat_titans finish the league stage on a high 😎#TATAIPL | #RCBvGT pic.twitter.com/bZQJ0GmZC6
— IndianPremierLeague (@IPL) May 21, 2023 " class="align-text-top noRightClick twitterSection" data="
">Shubman Gill seals off the chase with a MAXIMUM 👏🏻👏🏻@gujarat_titans finish the league stage on a high 😎#TATAIPL | #RCBvGT pic.twitter.com/bZQJ0GmZC6
— IndianPremierLeague (@IPL) May 21, 2023Shubman Gill seals off the chase with a MAXIMUM 👏🏻👏🏻@gujarat_titans finish the league stage on a high 😎#TATAIPL | #RCBvGT pic.twitter.com/bZQJ0GmZC6
— IndianPremierLeague (@IPL) May 21, 2023
2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുമ്പോഴായിരുന്നു ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും പഞ്ചാബ് കിങ്‌സിനെതിരെയുമായിരുന്നു ധവാന്‍റെ സെഞ്ച്വറി നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെ പഞ്ഞിക്കിട്ട് 2022ലാണ് രാജസ്ഥാന്‍റെ ജോസ് ബട്‌ലര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
-
𝗦𝗘𝗖𝗢𝗡𝗗 𝗧𝗢𝗡 in #TATAIPL 2023 for @ShubmanGill 🙌
— IndianPremierLeague (@IPL) May 21, 2023 " class="align-text-top noRightClick twitterSection" data="
Fabulous innings in the chase! 👏🏻👏🏻#TATAIPL | #RCBvGT | @gujarat_titans pic.twitter.com/ZscKx0zEMz
">𝗦𝗘𝗖𝗢𝗡𝗗 𝗧𝗢𝗡 in #TATAIPL 2023 for @ShubmanGill 🙌
— IndianPremierLeague (@IPL) May 21, 2023
Fabulous innings in the chase! 👏🏻👏🏻#TATAIPL | #RCBvGT | @gujarat_titans pic.twitter.com/ZscKx0zEMz𝗦𝗘𝗖𝗢𝗡𝗗 𝗧𝗢𝗡 in #TATAIPL 2023 for @ShubmanGill 🙌
— IndianPremierLeague (@IPL) May 21, 2023
Fabulous innings in the chase! 👏🏻👏🏻#TATAIPL | #RCBvGT | @gujarat_titans pic.twitter.com/ZscKx0zEMz
ഗുജറാത്ത് ടെറ്റന്‍സിനെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെയാണ് വിരാട് കോലിയും പട്ടികയില്‍ ഇടം പിടിച്ചത്. ഈ സീസണില്‍ നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു വിരാട് കോലി നൂറ് തികച്ചത്. വിരാടിന് പിന്നാലെയാണ് ഗില്ലിന്‍റെയും വരവ്.
-
Shubman Gill, finishing it off in style 🔥#RCBvGT #IPLonJioCinema #TATAIPL #EveryGameMatters pic.twitter.com/sz9yBRbOWd
— JioCinema (@JioCinema) May 21, 2023 " class="align-text-top noRightClick twitterSection" data="
">Shubman Gill, finishing it off in style 🔥#RCBvGT #IPLonJioCinema #TATAIPL #EveryGameMatters pic.twitter.com/sz9yBRbOWd
— JioCinema (@JioCinema) May 21, 2023Shubman Gill, finishing it off in style 🔥#RCBvGT #IPLonJioCinema #TATAIPL #EveryGameMatters pic.twitter.com/sz9yBRbOWd
— JioCinema (@JioCinema) May 21, 2023
ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ അനായാസമായാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ 198 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നത്. ആര്‍സിബി ബൗളര്‍മാരെല്ലാം ഗില്ലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഗില്‍ എളുപ്പത്തിലാണ് ടൈറ്റന്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്.
ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിപ്പറത്തിയ ഗില്‍ 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറിയടിച്ചത്. പിന്നീട് ടോപ് ഗിയറിലായ ഗില്‍ 22 പന്ത് കളിച്ചാണ് അടുത്ത 50 തികച്ചത്. മത്സരത്തിന്‍റെ അവസാന ഓവറില്‍ വെയ്‌ന്‍ പാര്‍ണലിനെ ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഗില്‍ ഗുജറാത്തിന് ജയം സമ്മാനിച്ചത്.
സെഞ്ച്വറി പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. 14 മത്സരങ്ങള്‍ കളിച്ച ഗില്‍ 680 റണ്‍സാണ് ഇതുവരെ നേടിയത്. അത്രതന്നെ മത്സരങ്ങളില്‍ 730 റണ്‍സ് അടിച്ചെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് 197 റണ്‍സ് നേടിയത്. ഗുജറാത്തിനായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയിരുന്നു.
Also Read : IPL 2023 | 'സലാം ഗിൽ'; ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നൽകി ഗുജറാത്ത്, മുംബൈ പ്ലേ ഓഫിൽ