ETV Bharat / sports

IPL 2023 | ഡല്‍ഹി ബോളര്‍മാര്‍ പിടിച്ചുകെട്ടി ; ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുത്തു

IPL  IPL 2023  Chennai Super Kings  Delhi Capital  CSK vs DC score updates  ms dhoni  david warner  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഡേവിഡ് വാര്‍ണര്‍  എംഎസ്‌ ധോണി
IPL 2023| ഡല്‍ഹി ബോളര്‍മാര്‍ പിടിച്ച് കെട്ടി; ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍
author img

By

Published : May 10, 2023, 9:39 PM IST

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 167 റണ്‍സ് നേടിയത്. 25 റണ്‍സ് നേടിയ ശിവം ദുബെയാണ് സംഘത്തിന്‍റെ ടോപ്‌ സ്‌കോറര്‍.

നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഡല്‍ഹി ബോളര്‍മാര്‍ ചെന്നൈക്ക് കടിഞ്ഞാണിട്ടത്. പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 49 റണ്‍സായിരുന്നു ചെന്നൈക്ക് നേടാന്‍ കഴിഞ്ഞത്.

ഡെവോണ്‍ കോണ്‍വെയെ വീഴ്‌ത്തിയ അക്‌സര്‍ പട്ടേലാണ് സംഘത്തിന് ആദ്യ പ്രഹരം നല്‍കിയത്. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട കോണ്‍വെയെ (13 പന്തില്‍ 10) അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

തുടര്‍ന്ന് ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനേയും (18 പന്തില്‍ 24) അക്‌സര്‍ മടക്കി. അക്സറിനെ സിക്സറിന് പറത്താനുള്ള റിതുരാജിന്‍റെ ശ്രമം ലോങ്‌ ഓഫില്‍ അമന്‍ ഹക്കീം ഖാന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. പിന്നാലെ മൊയീന്‍ അലിയും അജിങ്ക്യ രഹാനെയും തിരിച്ച് കയറിയതോടെ 11.1 ഓവറില്‍ 77/4 എന്ന നിലയിലേക്ക് ചെന്നൈ വീണു.

മൊയീന്‍ അലിയെ (12 പന്തില്‍ 21) കുല്‍ദീപ് യാദവ് മിച്ചല്‍ മാര്‍ഷിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ രഹാനയെ (20 പന്തില്‍ 21) സ്വന്തം പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ലളിത് യാദവ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച അമ്പാട്ടി റായിഡുവും ശിവം ദുബെയും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് നേടിയതോടെ ചെന്നൈ നൂറ് കടന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ദുബൈയെ മടക്കിയ മിച്ചല്‍ മാര്‍ഷ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി.12 പന്തില്‍ 25 റണ്‍സെടുത്ത ദുബെയെ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു. പിന്നാലെ റായിഡുവും (17 പന്തില്‍ 23) വീണതോടെ ചെന്നൈ 16.2 ഓവറില്‍ 126/6 എന്ന നിലയിലായി. തുടര്‍ന്ന് ഒന്നിച്ച എംഎസ്‌ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 38 റണ്‍സ് കണ്ടെത്തി.

അവസാന ഓവറിന്‍റെ രണ്ടാം പന്തില്‍ ജഡേജയെ (16 പന്തില്‍ 12) അക്‌സറിന്‍റെ കയ്യിലെത്തിച്ച മിച്ചല്‍ മാര്‍ഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ധോണിയേയും (9 പന്തില്‍ 20) താരം വീഴ്‌ത്തി. ഒടുവില്‍ ദീപക്‌ ചഹാര്‍ ( 2പന്തില്‍ 1), തുഷാര്‍ ദേശ്‌പാണ്ഡെ (1 പന്തില്‍ 0)എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലെയിംഗ് ഇലവൻ) : റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയീൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്ഷണ.

ഡൽഹി ക്യാപിറ്റൽസ് (പ്ലെയിംഗ് ഇലവൻ) : ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചൽ മാർഷ്, റിലീ റോസോ, അക്‌സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, റിപാൽ പട്ടേൽ, ലളിത് യാദവ്, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ഇഷാന്ത് ശർമ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.