ETV Bharat / sports

IPL 2023 | ടോസ് ഭാഗ്യം ബാംഗ്ലൂരിന്, ബോളിങ് തെരഞ്ഞെടുത്ത് ഫാഫ് ; നിരവധി മാറ്റങ്ങളുമായി സണ്‍റൈസേഴ്‌സ് - Sunrisers Hyderabad

ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ അഞ്ച് മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്‌സ് ഇന്ന് കളിക്കാനെത്തുന്നത്

IPL  Indian Premier League  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ഹൈദരാബാദ് vs ബാംഗ്ലൂർ  SRH VS RCB  IPL 2023  ഐപിഎൽ 2023  Sunrisers Hyderabad  Royal Challengers Bangalore
ഹൈദരാബാദ് vs ബാംഗ്ലൂർ
author img

By

Published : May 18, 2023, 7:40 PM IST

Updated : May 18, 2023, 7:47 PM IST

ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസിസ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ബാംഗ്ലൂർ ഇന്ന് സണ്‍റൈസേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്.

മറുവശത്ത് അഞ്ച് മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്‌ ഇന്ന് എത്തുന്നത്. മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ടി നടരാജൻ, സൻവീർ സിങ്, ഫസൽഹഖ് ഫാറൂഖി എന്നിവർക്ക് പകരം ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്, കാർത്തിക് ത്യാഗി, മായങ്ക് ദാഗർ, നിതീഷ് റെഡ്ഡി എന്നിവർ ടീമിൽ ഇടം നേടി.

ബാംഗ്ലൂരിന് ജയിച്ചേ തീരൂ : പ്ലേഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ബാംഗ്ലൂർ നിലവിൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് ആദ്യ നാലിൽ കടക്കാൻ സാധിക്കുകയുള്ളൂ. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇന്ന് കളത്തിലിറങ്ങുന്നത്.

ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസിലും, ഗ്ലെൻ മാക്‌സ്‌വെല്ലിലുമാണ് ടീമിന്‍റെ പ്രതീക്ഷ. ബാറ്റിങ്ങില്‍ നഷ്‌ടപ്പെട്ട താളം വിരാട് കോലി കൂടി വീണ്ടെടുത്താൽ ഹൈദരാബാദ് ബൗളിങ് നിര വിയർക്കേണ്ടി വരും. അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല. കൂടാതെ താരത്തിന്‍റെ മെല്ലെപ്പോക്കും ടീമിന് തിരിച്ചടിയാകുന്നുണ്ട്.

ബാംഗ്ലൂരിന്‍റെ ബോളർമാർ മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. മുഹമ്മദ് സിറാജ്, വെയ്‌ൻ പാർനെൽ എന്നിവർ അടങ്ങുന്ന പേസ് നിരയും കരണ്‍ ശർമയുടെ നേതൃത്വത്തിലുള്ള സ്‌പിൻ നിരയും ബാറ്റർമാരെ വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്. അടുത്ത മത്സരം ശക്‌തരായ ഗുജറാത്തിനെതിരെയായതിനാൽ ഇന്നത്തെ മത്സരത്തിൽ വലിയ വിജയം നേടി പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും ബാംഗ്ലൂരിന്‍റെ ശ്രമം.

വഴിമുടക്കാൻ സണ്‍റൈസേഴ്‌സ് : മറുവശത്ത് ഒന്നും നഷ്‌ടപ്പെടാനില്ലാതെയാണ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കളിക്കാനിറങ്ങുന്നത്. പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചെങ്കിലും സീസണിൽ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന പേരുദോഷം മാറ്റാനാകും സണ്‍റൈസേഴ്‌സിന്‍റെ ശ്രമം.

ബാറ്റിങ്ങിൽ ഹെൻറിച്ച് ക്ലാസൻ ഒഴികെ മറ്റാർക്കും തന്നെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുന്നില്ല. കോടികൾ മുടക്കി ടീമിലെത്തിച്ച നായകൻ എയ്‌ഡൻ മാർക്രവും ബാറ്റിങ്ങിലും ക്യാപ്‌റ്റൻസിയിലും പരാജയമായി മാറുന്ന കാഴ്‌ചയാണ് കാണാനാകുന്നത്. സ്ഥിരതയാർന്ന പ്രകടനമില്ലെങ്കിൽ പോലും അവസാന ഓവറുകളിൽ കത്തിക്കയറാൻ കഴിവുള്ള അബ്‌ദുൾ സമദിലും ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

പ്ലെയിങ് ഇലവൻ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : ഫാഫ് ഡു പ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോഹ്ലി, അനുരാജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്സ്‌വെൽ, മിച്ചൽ ബ്രേസ്വെൽ, ഹർഷൽ പട്ടേൽ, ഷഹ്‌ബാസ് അഹമ്മദ്, കരണ്‍ ശർമ, വെയ്‌ൻ പാർനെൽ, മുഹമ്മദ് സിറാജ്.

സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്, അബ്ദുൾ സമദ്, കാർത്തിക് ത്യാഗി, മായങ്ക് ദാഗർ, ഭുവനേശ്വർ കുമാർ, നിതീഷ് റെഡ്ഡി.

Last Updated : May 18, 2023, 7:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.