ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ലേ ഓഫ് പോരാട്ടത്തിലുള്ള ക്വാളിഫയര്‍ മത്സരത്തിൽ പവര്‍ പ്ലേ പതിയെത്തുടങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴാതെ 49 റണ്‍സ് മാത്രമാണ് ചെന്നൈ ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ഇതിനിടെ രണ്ടാമത്തെ ഓവറില്‍ ദര്‍ശന്‍ നൽകണ്ഡെ ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും, അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ ചെന്നൈയ്‌ക്ക് ആശ്വാസം നീട്ടിക്കിട്ടി.
ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് ഗുജറാത്ത് ടൈറ്റൻസ് എത്തുന്നത്. ഗുജറാത്ത് നിരയിൽ യാഷ് ദുള്ളിന് പകരം ദർശൻ നൽകണ്ഡെ ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ പ്രവേശിക്കാനാകും എന്നതിനാൽ തന്നെ വിജയത്തോടെ ഫൈനൽ ഉറപ്പിക്കാനാകും ഇരു ടീമുകളുടേയും ശ്രമം. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയികളെ നേരിടാനുള്ള അവസരം ലഭിക്കുമെങ്കിൽ പോലും ഇന്ന് വിജയത്തോടെ ഫൈനൽ ടിക്കറ്റ് നേടി സുരക്ഷിതരാകാനാകും ഇരു കൂട്ടരും ശ്രമിക്കുക.
പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ എത്തിയത്. 10 കളികളിൽ 10 വിജയം ഉൾപ്പടെ 20 പോയിന്‍റാണ് ഗുജറാത്ത് സീസണിൽ നേടിയത്. മറുവശത്ത് 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയം ഉൾപ്പടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയുടെ വരവ്.
-
🚨 Toss Update 🚨@gujarat_titans win the toss and elect to field first against @ChennaiIPL.
— IndianPremierLeague (@IPL) May 23, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/LRYaj7cLY9 #TATAIPL | #Qualifier1 | #GTvCSK pic.twitter.com/Bhj5g0Gv30
">🚨 Toss Update 🚨@gujarat_titans win the toss and elect to field first against @ChennaiIPL.
— IndianPremierLeague (@IPL) May 23, 2023
Follow the match ▶️ https://t.co/LRYaj7cLY9 #TATAIPL | #Qualifier1 | #GTvCSK pic.twitter.com/Bhj5g0Gv30🚨 Toss Update 🚨@gujarat_titans win the toss and elect to field first against @ChennaiIPL.
— IndianPremierLeague (@IPL) May 23, 2023
Follow the match ▶️ https://t.co/LRYaj7cLY9 #TATAIPL | #Qualifier1 | #GTvCSK pic.twitter.com/Bhj5g0Gv30
ഇരു ടീമുകളും തമ്മിൽ നേർക്കുനേർ വരുന്ന നാലാമത്തെ മത്സരമാണ്. ഈ സീസണിൽ ഉൾപ്പടെ നേരിട്ട് ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈയൊരു മുൻതൂക്കത്തോടെയാണ് ഗുജറാത്ത് ഇന്ന് ചെന്നൈയെ നേരിടാനെത്തുന്നത്. മറുവശത്ത് ഗുജറാത്തിനെ പരാജയപ്പെടുത്താൻ കഴിയാത്ത ടീം എന്ന നാണക്കേട് ഒഴിവാക്കാനാകും ചെന്നൈയുടെ ശ്രമം.
സന്തുലിതമായി ഗുജറാത്ത് : ബോളിങ്ങിലും ബാറ്റിങ്ങിലും സന്തുലിതമായ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ഫോമാണ് ഗുജറാത്തിന്‍റെ കരുത്ത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഗില്‍ സെഞ്ച്വറിയടിച്ചിരുന്നു. നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാകും ഇന്ന് ചെപ്പോക്കിൽ ബാറ്റ് വീശാനെത്തുന്നത്. ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരും മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, രാഹുൽ തെവാട്ടിയ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ചെന്നൈ ബോളർമാർ നന്നായി വിയർക്കും. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയും സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
-
The Playing XIs are IN!
— IndianPremierLeague (@IPL) May 23, 2023 " class="align-text-top noRightClick twitterSection" data="
What are your thoughts on the two sides for #Qualifier1?
Follow the match ▶️ https://t.co/LRYaj7cLY9#TATAIPL | #GTvCSK pic.twitter.com/yXcivEGKdu
">The Playing XIs are IN!
— IndianPremierLeague (@IPL) May 23, 2023
What are your thoughts on the two sides for #Qualifier1?
Follow the match ▶️ https://t.co/LRYaj7cLY9#TATAIPL | #GTvCSK pic.twitter.com/yXcivEGKduThe Playing XIs are IN!
— IndianPremierLeague (@IPL) May 23, 2023
What are your thoughts on the two sides for #Qualifier1?
Follow the match ▶️ https://t.co/LRYaj7cLY9#TATAIPL | #GTvCSK pic.twitter.com/yXcivEGKdu
ബാറ്റിങ് കരുത്തിൽ ചെന്നൈ : മറുവശത്തും ബാറ്റിങ് നിരയാണ് ചെന്നൈയുടെ പ്രധാന കരുത്ത്. ഓപ്പണർമാരായ ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് നൽകുന്ന മികച്ച തുടക്കത്തിലാണ് ടീമിന്‍റെ പ്രതീക്ഷ. പിന്നാലെയെത്തുന്ന ശിവം ദുബെ വമ്പനടികളുമായി കളം നിറയുന്നതും ചെന്നൈക്ക് കരുത്തേകുന്നു. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവരും റണ്‍സുയർത്താൻ കരുത്തുള്ളവരാണ്.
പ്ലെയിങ് ഇലവൻ :
ചെന്നൈ സൂപ്പർ കിങ്‌സ് : റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്ഷ്‌ണ.
ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, ദർശൻ നൽകണ്ഡെ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.