ETV Bharat / sports

IPL 2023 | തോല്‍വിയോടെ തുടങ്ങി, പിന്നെ കുതിച്ചു ; ഫൈനല്‍ ടിക്കറ്ററുപ്പിച്ച ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് - എംഎസ് ധോണി

ലീഗ് സ്റ്റേജിലെ 14 മത്സരങ്ങളില്‍ എട്ട് ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് പ്ലേഓഫില്‍ കടന്നത്

IPL 2023  IPL  CSK Road To Final  chennai super kings  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  എംഎസ് ധോണി  ഐപിഎല്‍ ഫൈനല്‍
CSK
author img

By

Published : May 28, 2023, 12:01 PM IST

അഹമ്മദാബാദ് : ഐപിഎല്‍ പതിനാറാം പതിപ്പിലെ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് പ്രാവശ്യം കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് മുഖാമുഖം വരുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഫൈനല്‍ ആരംഭിക്കുന്നത്.

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയുടെ ചെന്നൈ ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 2010, 2011, 2018, 2021 വര്‍ഷങ്ങളിലാണ് ചെന്നൈ നേരത്തെ ഐപിഎല്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ഇന്ന് ഗുജറാത്തിനെ തകര്‍ക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കൂടുതല്‍ കിരീടം നേടുന്ന ടീമായും ചെന്നൈക്ക് മാറാം. കൂടാതെ ഹാര്‍ദിക്കിനെയും സംഘത്തെയും വീഴ്‌ത്തി കപ്പടിച്ചാല്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തുന്ന പ്രായം കൂടിയ നായകനായും ധോണി മാറും.

തോറ്റുതുടങ്ങിയ ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തുടക്കം. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനായിരുന്നു ധോണിയേയും സംഘത്തേയും കീഴടക്കിയത്. ആ തോല്‍വിയില്‍ നിന്ന് ശക്തമായി തന്നെ ചെന്നൈ തിരിച്ചുവന്നു.

തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും അവര്‍ ജയം പിടിച്ചു. രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിനാണ് ധോണിയും സംഘവും പരാജയപ്പെടുത്തിയത്. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെയില്‍ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയാണ് സിഎസ്‌കെ ചെപ്പോക്കിലേക്ക് തിരികെയെത്തിയത്.

Also Read : IPL 2023 | മഴയെടുക്കുമോ ഫൈനല്‍ ? ; ആശങ്കയായി അഹമ്മദാബാദിലെ കാലാവസ്ഥാപ്രവചനം

സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചെന്നൈ പരാജയപ്പെട്ടു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ആ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ചിന്നസ്വാമിയില്‍ ബംഗ്ലൂരിനെ എട്ട് റണ്‍സിന് വീഴ്‌ത്തിയാണ് രാജസ്ഥാനോടെറ്റ തോല്‍വിയുടെ ക്ഷീണം ധോണിയും സംഘവും മാറ്റിയത്.

അതിന് പിന്നാലെ കൊല്‍ക്കത്തയോടും ഹൈദരാബാദിനോടും ജയിച്ച ചെന്നൈക്ക് വീണ്ടും രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ അടിതെറ്റി. പിന്നാലെ പഞ്ചാബിനോടും തോറ്റു. ലഖ്‌നൗവിനെതിരായ രണ്ടാം മത്സരം മഴയെടുത്തതോടെ ചെന്നൈയുടെ പ്ലേഓഫ് മോഹങ്ങള്‍ക്കും തിരിച്ചടിയേല്‍ക്കുമെന്ന അവസ്ഥയുണ്ടായി.

എന്നാല്‍, പിന്നീടുള്ള നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ചെന്നൈക്കായി. പഞ്ചാബിനെതിരെ തോല്‍വി വഴങ്ങിയ ചെന്നൈ ഡല്‍ഹിക്കെതിരായ രണ്ട് മത്സരവും മുംബൈക്കെതിരെയുള്ള ഒരു മത്സരവും ജയിച്ചായിരുന്നു പ്ലേഓഫിലേക്ക് എത്തിയത്. 14 മത്സരങ്ങളില്‍ എട്ട് ജയം പിടിച്ച ചെന്നൈ 17 പോയിന്‍റോടെ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പ്ലേഓഫിലെത്തിയത്.

പ്ലേഓഫിലെത്തിയ ചെന്നൈക്ക് ആദ്യത്തെ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു എതിരാളികള്‍. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്‌ത്തിയാണ് ധോണിയും സംഘവും ഫൈനലിന് യോഗ്യത നേടിയത്.

പ്രതീക്ഷ ഇവരില്‍: 15 മത്സരത്തില്‍ നിന്ന് 625 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെ, 564 റണ്‍സടിച്ച റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരിലാണ് ഇന്ന് ചെന്നൈയുടെ റണ്‍സ് പ്രതീക്ഷ. 386 റണ്‍സടിച്ച ശിവം ദുബെയും 13 മത്സരങ്ങളില്‍ നിന്ന് 299 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുമാണ് ചെന്നൈക്കായി കൂടുതല്‍ റണ്‍സടിച്ച മറ്റ് താരങ്ങള്‍.

Also Read : IPL 2023 | 'പേര്' നിലനിര്‍ത്തി 'പെരുമ' കാട്ടാന്‍ ചെന്നൈയും ഗുജറാത്തും ; കലാശപ്പോരിനൊരുങ്ങി അഹമ്മദാബാദ്

തുഷാര്‍ ദേശ്‌പാണ്ഡെയാണ് ചെന്നൈക്കായി ഈ സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ളത്. 15 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റാണ് ദേശ്‌പാണ്ഡെ നേടിയിട്ടുള്ളത്. 19 വിക്കറ്റ് നേടിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പട്ടികയിലെ രണ്ടാമന്‍. മതീഷ പതിരണ (17), ദീപക് ചാഹര്‍ എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.