ETV Bharat / sports

IPL 2022: രാജസ്ഥാനെതിരെ ടോസ് നേടി പഞ്ചാബ്; ബാറ്റിങ് തെരഞ്ഞെടുത്തു - punjab won the toss against rr

സീസണില്‍ ഇതാദ്യമായാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്.

IPL 2022  punjab bat first against rajasthan  Punjab kings won the toss and decided to bat first against rajasthan royals  രാജസ്ഥാനെതിരെ ടോസ് നേടി പഞ്ചാബ്  രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്സ്  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  സഞ്ജു സാംസണ്‍  punjab won the toss against rr  ipl 2022 toss report
IPL 2022: രാജസ്ഥാനെതിരെ ടോസ് നേടി പഞ്ചാബ്; ബാറ്റിങ് തെരഞ്ഞെടുത്തു
author img

By

Published : May 7, 2022, 3:25 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് ബാറ്റിങ്. ടോസ് നേടിയ പഞ്ചാബ് നായകൻ മായങ്ക് അഗർവാൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ രാജസ്ഥാൻ കരുണ്‍ നായറിന് പകരം യശ്വസി ജെയ്‌സ്വാളിനെ ടീമിൽ ഉൾപ്പെടുത്തി

സീസണില്‍ ഇരു സംഘവും തങ്ങളുടെ 11ാം മത്സരത്തിനാണിറങ്ങുന്നത്. കളിച്ച 10 മത്സരങ്ങളില്‍ അറ് ജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും, പത്തില്‍ അഞ്ച് ജയങ്ങളുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ഇതോടെ മുന്നോട്ടുള്ള കുതിപ്പിന് ഇരുവര്‍ക്കും വിജയം അനിവാര്യമാണ്. സീസണില്‍ ഇതാദ്യമായാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്.

ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന് പുറമെ, ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, ടെന്‍റ് ബോള്‍ട്ട് തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും. മറുവശത്ത് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍റെ താരമായിരുന്ന ലിയാം ലിവിങ്‌സ്റ്റണിന്‍റെ മിന്നുന്ന ഫോം പഞ്ചാബിന് കരുത്താണ്. ജോണി ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സെ, കാഗിസോ റബാഡ, അർഷ്‌ദീപ് സിങ് എന്നിവരിലാണ് പഞ്ചാബിന് പ്രതീക്ഷ.

പ്ലേയിങ് ഇലവൻ

പഞ്ചാബ് കിങ്‌സ്: മായങ്ക് അഗർവാൾ (സി), ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്, സന്ദീപ് ശർമ.

രാജസ്ഥാൻ റോയൽസ്: ജോസ് ബട്‌ലർ, ദേവ്ദ‌ത്ത് പടിക്കൽ, സഞ്ജു സാംസൺ (സി), യശ്വസി ജെയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് സെൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.