ദുബായ് : ഐപിഎല്ലിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകിട്ട് 7.30നാണ് മത്സരം. ഈ സീസണിൽ ഇനി പ്ലേഓഫിൽ കയറുക എന്നത് സ്വപ്‌നത്തിൽ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഹൈദരാബാദ്.
എന്നാൽ പ്ലേ ഓഫ് എന്ന സ്വപ്‌നം സഫലമാകാൻ മുംബൈക്ക് സാധിക്കും. ഹൈദരാബാദിനെതിരെ '171 റണ്‍സിന്‍റെ' വിജയം നേടണമെന്ന് മാത്രം!
എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. സീസണിലെ അവസാനമത്സരത്തിൽ വിജയിച്ച് ആശ്വാസത്തോടെ മടങ്ങാനാകും ടീം ശ്രമിക്കുക. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ കീഴടക്കിയ ആത്മവിശ്വാസവും ടീമിന് മുതൽക്കൂട്ടാകും.
-
It’s Matchday in Abu Dhabi 🏟#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/8mbUpI7psm
— Mumbai Indians (@mipaltan) October 8, 2021 " class="align-text-top noRightClick twitterSection" data="
">It’s Matchday in Abu Dhabi 🏟#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/8mbUpI7psm
— Mumbai Indians (@mipaltan) October 8, 2021It’s Matchday in Abu Dhabi 🏟#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/8mbUpI7psm
— Mumbai Indians (@mipaltan) October 8, 2021
മറുവശത്ത് രാജസ്ഥാനെതിരെ കൊൽക്കത്ത കഴിഞ്ഞ കളിയിൽ മിന്നും വിജയം നേടിയതിനാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിയ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്. ഇന്നലെ വരെ പ്ലേ ഓഫ് പ്രതീക്ഷകൾ മുംബൈക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ അത് ഏറെക്കുറെ അവസാനിച്ച് അവസ്ഥയിലാണ്.
-
SRH ⚔️ MI
— Mumbai Indians (@mipaltan) October 8, 2021 " class="align-text-top noRightClick twitterSection" data="
Everything to know before the teams' last group stage game of #IPL2021 👇#OneFamily #MumbaiIndians #SRHvMIhttps://t.co/rX6Hxw0NQg
">SRH ⚔️ MI
— Mumbai Indians (@mipaltan) October 8, 2021
Everything to know before the teams' last group stage game of #IPL2021 👇#OneFamily #MumbaiIndians #SRHvMIhttps://t.co/rX6Hxw0NQgSRH ⚔️ MI
— Mumbai Indians (@mipaltan) October 8, 2021
Everything to know before the teams' last group stage game of #IPL2021 👇#OneFamily #MumbaiIndians #SRHvMIhttps://t.co/rX6Hxw0NQg
13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. ഇന്ന് വിജയിച്ചാൽ ടീമിന് 14 പോയിന്‍റാകും. എന്നാൽ അവിടെയും കൊൽക്കത്ത വില്ലനായെത്തും. 14 പോയിന്‍റുള്ള കൊൽക്കത്തെയെ മറികടക്കണമെങ്കിൽ 171 റണ്‍സിന്‍റെ കൂറ്റൻ വിജയം മുംബൈക്ക് ഇന്ന് സ്വന്തമാക്കണം. എന്നാൽ ഇത് നടക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ല.
+0.587 ആണ് കൊൽക്കത്തയുടെ റണ്‍ റേറ്റ്. മുംബൈയുടേതാവട്ടെ -0.048 ഉം. അതിനാൽ തന്നെ ഇത്രയും വലിയൊരു വിജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് കടക്കാൻ സാധിക്കൂ. എന്നാൽ അത് ഒട്ടും തന്നെ പ്രായോഗികമല്ലതാനും.
-
We head back to Abu Dhabi tonight to face Mumbai Indians in our last game of #IPL2021 #SRHvMI #OrangeArmy #OrangeOrNothing pic.twitter.com/eF0RSTwt3d
— SunRisers Hyderabad (@SunRisers) October 8, 2021 " class="align-text-top noRightClick twitterSection" data="
">We head back to Abu Dhabi tonight to face Mumbai Indians in our last game of #IPL2021 #SRHvMI #OrangeArmy #OrangeOrNothing pic.twitter.com/eF0RSTwt3d
— SunRisers Hyderabad (@SunRisers) October 8, 2021We head back to Abu Dhabi tonight to face Mumbai Indians in our last game of #IPL2021 #SRHvMI #OrangeArmy #OrangeOrNothing pic.twitter.com/eF0RSTwt3d
— SunRisers Hyderabad (@SunRisers) October 8, 2021
കണക്കുകൾ വിലയിരുത്തുമ്പോൾ ഹാട്രിക്ക് കിരീടം എന്ന മുംബൈ ഇന്ത്യൻസിന്‍റെ മോഹങ്ങൾ ഇന്നത്തെ മത്സരത്തോടെ അവസാനിക്കാണ് സാധ്യത. ആദ്യ പാദത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പാദത്തിലെ തുടർച്ചയായ തോൽവികളാണ് ടീമിന് തിരിച്ചടിയായത്.
ALSO READ : IPL 2021 : രാജസ്ഥാനെ തരിപ്പണമാക്കി കൊൽക്കത്ത, 87 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
അതേസമയം ഇരു ടീമിലെയും നിലവിലെ താരങ്ങളുടെ ഒന്നിച്ചുള്ള അവസാന മത്സരം കൂടിയാകും ഇത്. അടുത്തവർഷം മെഗാലേലം നടക്കുന്നതിനാൽ മിക്ക താരങ്ങൾക്കും മറ്റ് പല ടീമുകളിലേക്കും ചേക്കേറേണ്ടിവരും. എന്നാൽ ഒരു ടീമിൽ എത്ര താരങ്ങളെ വീതം നിലനിർത്താം എന്നതിൽ ബിസിസിഐ ഇനിയും വ്യക്‌തത വരുത്തിയിട്ടില്ല.
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയാകും മുംബൈ പ്രധാനമായും നിലനിർത്തുക. സണ്‍റൈസേഴ്‌സ് വില്യംസണെയും റാഷിദ് ഖാനേയും നിലനിർത്താൻ സാധ്യതയുണ്ട്.