ETV Bharat / sports

IPL 2021 : വിറപ്പിച്ചു, ഒടുവിൽ കീഴടങ്ങി ഡല്‍ഹി, കൊല്‍ക്കത്ത ഫൈനലില്‍ - കൊല്‍ക്കത്ത ഫൈനലില്‍

അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്‌സർ നേടി രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്

KOLKATA KNIGHT RIDERS
IPL 2021: വിറപ്പിച്ചു..ഒടുവിൽ കീഴടങ്ങി ഡല്‍ഹി, കൊല്‍ക്കത്ത ഫൈനലില്‍
author img

By

Published : Oct 14, 2021, 7:33 AM IST

ഷാര്‍ജ : ഐപിഎല്ലിന്‍റെ കലാശപ്പോരിന് യോഗ്യത നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലുറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത്‌ ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. സ്കോര്‍: ഡല്‍ഹി 135/5 (20). കൊല്‍ക്കത്ത 136 /7 (19.5)

വെങ്കടേഷ് അയ്യരുടേയും (41 പന്തില്‍ 55), ശുഭ്‌മാന്‍ ഗില്ലിന്‍റെയും ( 46 പന്തില്‍ 46) മികച്ച പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചത്. നിതീഷ് റാണ (12 പന്തില്‍ 13), ദിനേഷ് കാര്‍ത്തിക് (0), ഇയോൻ മോർഗൻ(0), ഷാക്കിബ് അൽ ഹസൻ (0), സുനിൽ നരെയ്‌ൻ(0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സംഭാവന.

ഒരു ഘട്ടത്തിൽ കൊൽക്കത്ത അനായാസ ജയത്തിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഡൽഹി പിടിമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് 130 ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു.

അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ പോയപ്പോൾ പരാജയം മണത്തെങ്കിലും അഞ്ചാം പന്തിൽ സിക്‌സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഡല്‍ഹിക്കായി കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി‌യപ്പോൾ ആവേശ് ഖാൻ ഒരുവിക്കറ്റ് വീഴ്‌ത്തി.

ALSO READ : ഐപിഎല്‍: ഡല്‍ഹിക്ക് എതിരെ കൊല്‍ക്കത്തയ്ക്ക് 136 റണ്‍സ് വിജയ ലക്ഷ്യം

അതേസമയം മികച്ച രീതിയില്‍ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്. 39 പന്തില്‍ 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

ശ്രേയസ് അയ്യര്‍ ( 27 പന്തില്‍ 30*) അക്‌സര്‍ പട്ടേല്‍ (4 പന്തില്‍ 4* ) പൃഥ്വി ഷാ (12 പന്തില്‍ 18), മാര്‍ക്കസ് സ്റ്റോയിനസ് (23 പന്തില്‍ 18), റിഷഭ്‌ പന്ത് (6 പന്തില്‍ 6) ഷിമ്രോൺ ഹെറ്റ്‌മെയർ (10 പന്തില്‍ 17) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

കൊല്‍ക്കത്തയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ നേടി. 26 റണ്‍സ് വിട്ടുകൊടുത്ത് ലോക്കി ഫെർഗൂസണും, 27 വിക്കറ്റ് വിട്ടുകൊടുത്ത് ശിവം മാവിയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് കൊല്‍ക്കത്തയുടെ എതിരാളി. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കിയാണ് ചെന്നൈ ഫൈനലുറപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.