ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (Brian Lara) മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). പുതിയ പരിശീലകനായി ന്യൂസിലന്‍ഡിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ വെട്ടോറിയെ (Daniel Vettori) നിയമിച്ചതായി ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായുള്ള ലാറയുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞും വെട്ടോറിയെ സ്വാഗതം ചെയ്‌തും ഫ്രാഞ്ചൈസി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
-
As our 2 year association with Brian Lara comes to an end, we bid adieu to him 🧡
— SunRisers Hyderabad (@SunRisers) August 7, 2023 " class="align-text-top noRightClick twitterSection" data="
Thank you for the contributions to the Sunrisers. We wish you all the best for your future endeavours 🙌 pic.twitter.com/nEp95pNznT
">As our 2 year association with Brian Lara comes to an end, we bid adieu to him 🧡
— SunRisers Hyderabad (@SunRisers) August 7, 2023
Thank you for the contributions to the Sunrisers. We wish you all the best for your future endeavours 🙌 pic.twitter.com/nEp95pNznTAs our 2 year association with Brian Lara comes to an end, we bid adieu to him 🧡
— SunRisers Hyderabad (@SunRisers) August 7, 2023
Thank you for the contributions to the Sunrisers. We wish you all the best for your future endeavours 🙌 pic.twitter.com/nEp95pNznT
2022-ല്‍ സണ്‍റൈസേഴ്‌സിന്‍റെ ബാറ്റിങ് പരിശീലകനായിരുന്ന ബ്രയാന്‍ ലാറ 2023 സീസണിലാണ് ടീമിന്‍റെ മുഖ്യ പരിശീലകനാവുന്നത്. ഓസീസ് പരിശീലകന്‍ ടോം മൂഡിക്ക് പകരക്കാരനായാണ് ബ്രയാന്‍ ലാറയ്‌ക്ക് ചുമതല നല്‍കിയിരുന്നത്. എന്നാല്‍ സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി പത്താമതാണ് സണ്‍റൈസേഴ്‌സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
കളിച്ച 14 മത്സരങ്ങളില്‍ പത്തിലും ടീം തോല്‍വി വഴങ്ങിയപ്പോള്‍ നാല് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2016-ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിന് പിന്നീട് 2020-ല്‍ മാത്രമാണ് പ്ലേ ഓഫ് കഴിക്കാന്‍ കഴിഞ്ഞത്. ഇതിന് ശേഷം തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ഫ്രഞ്ചൈസി നടത്തിയത്. 29 കളികളില്‍ ടീം തോല്‍വി വഴങ്ങിയപ്പോള്‍ 13 ജയം മാത്രമേ നേടാനായുള്ളൂ.
അതേസമയം കഴിഞ്ഞ ആറ് സീസണുകളിലായി സണ്‍റൈസേഴ്‌സിന്‍റെ പ്രധാന പരിശീലകനാവുന്ന നാലാമത്തെ ആളാണ് വെട്ടോറി. 2022 സീസണിനെക്കൂടാതെ 2019-ലും ടോം മൂഡി സണ്‍റൈസേഴ്‌സിന്‍റെ സപ്പോർട്ട് സ്റ്റാഫിന്‍റെ തലപ്പത്തുണ്ടായിരുന്നു. 2020-ലും 2021-ലും ട്രെവർ ബെയ്‌ലിസ് കീഴിലായിരുന്നു ഫ്രാഞ്ചൈസി കളിച്ചത്. തുടര്‍ന്നായിരുന്നു ലാറയ്‌ക്ക് ഫ്രാഞ്ചൈസി അവസരം നല്‍കിയത്.
-
🚨Announcement🚨
— SunRisers Hyderabad (@SunRisers) August 7, 2023 " class="align-text-top noRightClick twitterSection" data="
Kiwi legend Daniel Vettori joins the #OrangeArmy as Head Coach🧡
Welcome, coach! 🔥 pic.twitter.com/2wXd8B1T86
">🚨Announcement🚨
— SunRisers Hyderabad (@SunRisers) August 7, 2023
Kiwi legend Daniel Vettori joins the #OrangeArmy as Head Coach🧡
Welcome, coach! 🔥 pic.twitter.com/2wXd8B1T86🚨Announcement🚨
— SunRisers Hyderabad (@SunRisers) August 7, 2023
Kiwi legend Daniel Vettori joins the #OrangeArmy as Head Coach🧡
Welcome, coach! 🔥 pic.twitter.com/2wXd8B1T86
ഇതിന് മുന്നെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഡാനിയേല്‍ വെട്ടോറി പരിശീലിപ്പിച്ചിട്ടുണ്ട്. 2014 മുതല്‍ 2018 വരെയായിരുന്നു വെട്ടോറി ബാംഗ്ലൂരിന് ഒപ്പമുണ്ടായിരുന്നത്. ടീമിനൊപ്പം മികച്ച റെക്കോഡാണ് മുന്‍ കിവീസ് ഇന്‍റര്‍നാഷണലിനുള്ളത്.
2015-ല്‍ ടീമിനെ പ്ലേ ഓഫില്‍ എത്തിച്ച വെട്ടോറി 2016-ല്‍ ഫൈനലിലേക്കും ടീമിനെ നയിച്ചു. അന്ന് സണ്‍റൈസേഴ്‌സിനോടായിരുന്നു ഫൈനലില്‍ ബാംഗ്ലൂരിന്‍റെ തോല്‍വി. ഇംഗ്ലണ്ടിലെ ദ് ഹണ്ട്രഡ് ലീഗില്‍ ബെര്‍മിങ്‌ഹാം ഫിനീക്‌സ് ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്ന വെട്ടോറി 2022 മുതല്‍ ഓസീസ് ടീമിന്‍റെ സഹ പരിശീകന്‍ കൂടിയാണ്.
മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ ഭാഗമായി 2018-ല്‍ ടീമിനെ ഫൈനലിലേക്ക് എത്തിച്ച കെയ്‌ന്‍ വില്യംസണെ കഴിഞ്ഞ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. 2015-ൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച വില്യംസണുമായുള്ള എട്ട് വര്‍ഷത്തെ ബന്ധമായിരുന്നു ഫ്രാഞ്ചൈസി അവസാനിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്‌ഡന്‍ മാര്‍ക്രത്തിന് കീഴിലായിരുന്നു ഫ്രാഞ്ചൈസി കളിച്ചത്.
ALSO READ: Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ