ദുബായ്: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അങ്കിത് രജ്‌പുതിനും ടോം കറനും പകരം ആന്‍ഡ്രു ടൈയും വരുണ്‍ ആരോണും ടീമില്‍ ഇടംപിടിച്ചു. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
ഷാര്‍ജയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടി പിന്നീടുള്ള മൂന്നു മത്സരങ്ങളും തോറ്റാണ് രാജസ്ഥാന്‍റെ വരവ്. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ. അഞ്ചു മത്സരങ്ങളില്‍ നാലിലും ജയിച്ച ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം.