ബ്രിസ്റ്റണ്‍: വനിത ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യയെ ഫോളോഓണിന് അയച്ച് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യൻ ഇന്നിംഗ്‌സ് 231 റണ്‍സിൽ അവസാനിക്കുകയായിരുന്നു. ലക്ഷ്യത്തിനും 165 റണ്‍സിന് അകലെ പുറത്തായ ഇന്ത്യയെ ആതിഥേയര്‍ ഫോളോഓണ്‍ ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നു.
-
We have enforced the follow-on. 💪 #ENGvIND pic.twitter.com/Y8P8l37h6F
— England Cricket (@englandcricket) June 18, 2021 " class="align-text-top noRightClick twitterSection" data="
">We have enforced the follow-on. 💪 #ENGvIND pic.twitter.com/Y8P8l37h6F
— England Cricket (@englandcricket) June 18, 2021We have enforced the follow-on. 💪 #ENGvIND pic.twitter.com/Y8P8l37h6F
— England Cricket (@englandcricket) June 18, 2021
Read More: നല്ല തുടക്കം മുതലാക്കാനായില്ല; ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച
മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. എട്ട് റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ വിക്കറ്റ് ആണ് ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടത്.
അർധ സെഞ്ച്വറി കണ്ടെത്തിയ ഷെഫാലി വർമയും(55) ദീപ്തി ശർമയും(15) ആണ് ക്രീസിൽ. കാതറിൻ ബ്രന്‍റിനാന് സ്മൃതി മന്ദാനയുടെ വിക്കറ്റ്. സോഫി എക്ലസ്റ്റോണിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് വേഗത്തിൽ അവസാനിപ്പിച്ചത്.