മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും മലയാളി താരം സഞ്ജു സാംസണ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ ഇടം നേടാനായുള്ളു. രോഹിത് ശർമ്മയാണ് ഇരു ഫോർമാറ്റിലും ഇന്ത്യയെ നയിക്കുക.
-
NEWS 🚨 - #TeamIndia’s squad for T20I & ODI series against England announced.
— BCCI (@BCCI) June 30, 2022 " class="align-text-top noRightClick twitterSection" data="
More details 👇 #ENGvIND https://t.co/ii121ge0jY
">NEWS 🚨 - #TeamIndia’s squad for T20I & ODI series against England announced.
— BCCI (@BCCI) June 30, 2022
More details 👇 #ENGvIND https://t.co/ii121ge0jYNEWS 🚨 - #TeamIndia’s squad for T20I & ODI series against England announced.
— BCCI (@BCCI) June 30, 2022
More details 👇 #ENGvIND https://t.co/ii121ge0jY
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലി കളിക്കില്ല. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഉമ്രാൻ മാലിക് എന്നിവരും മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരക്കുള്ള ടീമിൽ ഇടം നേടി. അതേസമയം അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിങ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കി.
ഇഷാന്‍ കിഷനും അര്‍ഷദീപ് സിങും ഏകദിന ടീമിലിടം നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയ് എന്നിവര്‍ ഏകദിന ടീമിലില്ല. അതേസമയം ശിഖൻ ധവാൻ ഏകദിന ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തി. ജൂലൈ 7, 9, 10 തീയതികളിലാണ് ടി20 പരമ്പര നടക്കുക. 12, 14, 17 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.