ETV Bharat / sports

Indian Players 5 wicket Haul Against Pakistan: സച്ചിന് ശേഷം ഇത് ആദ്യം...! കുല്‍ദീപ് യാദവിന് തകര്‍പ്പന്‍ റെക്കോഡ് - കുല്‍ദീപ് യാദവ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ്

Kuldeep Yadav Joins Elite Club After took 5 Wickets vs Pakistan : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി കുല്‍ദീപ് യാദവ്. ഏകദിനത്തില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരം.

Kuldeep Yadav  Indian Players 5 wicket Haul Against Pakistan  Kuldeep Yadav Record Against Pakistan  India vs Pakistan Result  Kuldeep Yadav Five Wicket haul Against Pakistan  Indian Players took Five Wickets Against Pakistan  First Indian Bowler Took Five Wickets Agaisnt Pak  Asia Cup Super 4  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  കുല്‍ദീപ് യാദവ്  കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ്  പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  കുല്‍ദീപ് യാദവ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുല്‍ദീപ് യാദവ്
Indian Players 5 wicket Haul Against Pakistan
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:43 AM IST

ആരാധകരെ ആവേശത്തിലാക്കുന്ന വമ്പന്‍ ജയമാണ് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) ടീം ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തില്‍ 228 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് ടീം ഇന്ത്യ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നേടിയെടുത്തത് (India vs Pakistan Result). വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ത റണ്‍മല കയറാന്‍ ഇറങ്ങിയ പാകിസ്ഥാനെ സ്പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ (Kuldeep Yadav) ബൗളിങ് പ്രകടനമായിരുന്നു കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

റെക്കോഡ് പുസ്‌തകത്തിലേക്ക് തന്‍റെ പേരും എഴുതിച്ചേര്‍ക്കുന്നതായിരുന്നു മത്സരത്തില്‍ കുല്‍ദീപ് യാദവിന്‍റെ പ്രകടനം. എട്ടോവര്‍ പന്തെറിഞ്ഞ ഇന്ത്യന്‍ 'ചൈനമാന്‍' ബോളര്‍ 25 റണ്‍സ് വഴങ്ങിക്കൊണ്ട് അഞ്ച് വിക്കറ്റാണ് എറിഞ്ഞിട്ടത് (Kuldeep Yadav Five Wicket haul Against Pakistan). ഒരു ദശാബ്‌ദത്തിന് ശേഷം ഒരു ഇന്ത്യന്‍ താരം പാകിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്നത് ഇതാദ്യമാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു (Sachin Tendulkar) കുല്‍ദീപിന് മുന്‍പ് പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം(Sachin Tendulkar Five Wicket Haul Against Pakistan). 2005ല്‍ കൊച്ചിയില്‍ വച്ച് നടന്ന മത്സരത്തിലായിരുന്നു സച്ചിന്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. ആ മത്സരത്തില്‍ 87 റണ്‍സിന്‍റെ ജയമായിരുന്നു ഇന്ത്യ നേടിയത്.

അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ ഇതുവരെ കുല്‍ദീപ് യാദവ് ഉള്‍പ്പടെ അഞ്ച് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്‌ക്കായി പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ചിട്ടുള്ളത് (Indian Players took Five Wickets Against Pakistan in ODI). മുന്‍ ഇന്ത്യന്‍ താരം അര്‍ഷാദ് ആയുബ് (Arshad Ayub) ആണ് ഈ നേട്ടം ആദ്യം കൈവരിച്ച താരം (First Indian Bowler Took Five Wickets Agaisnt Pakistan In ODI).

1988 ധാക്കയില്‍ നടന്ന മത്സരത്തിലായിരുന്നു അര്‍ഷാദ് ആയൂബിന്‍റെ പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് നേട്ടം. പിന്നീട് 9 വര്‍ഷങ്ങള്‍ക്കിപ്പുറം 1997ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും (Sourav Ganguly) പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ടോറന്‍റോയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സ് വഴങ്ങിയായിരുന്നു ഗാംഗുലി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഈ മത്സരം 34 റണ്‍സിന് സ്വന്തമാക്കാന്‍ ടീം ഇന്ത്യയ്‌ക്കായി. 1999 ഏകദിന ലോകകപ്പിലായിരുന്നു മുന്‍ താരം വെങ്കടേഷ് പ്രസാദ് ഇന്ത്യയ്‌ക്കായി പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയത്.

Read More : India Beat Pakistan In Asia Cup: 'മഴ മാറിയെങ്കിലും കൊടുങ്കാറ്റായി കുൽദീപ്'; ഇന്ത്യയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.