ETV Bharat / sports

ഓസീസിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ ; മൂന്നാം ടി20 നാളെ ഗുവാഹത്തിയില്‍ - മാത്യൂ വെയ്‌ഡ്

India vs Australia 3rd T20I Preview : ഇന്ത്യ vs ഓസ്‌ട്രേലിയ മൂന്നാം ടി20 നാളെ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍.

India vs Australia 3rd T20I Preview  India T20I Squad Against Australia  Australia T20I Squad Against India  Matthew Wade  Suryakumar Yadav  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 പ്രവ്യൂ  സൂര്യകുമാര്‍ യാദവ്  മാത്യൂ വെയ്‌ഡ്  ഇന്ത്യ vs ഓസ്‌ട്രേലിയ മൂന്നാം ടി20 നാളെ
India vs Australia 3rd T20I Preview
author img

By ETV Bharat Kerala Team

Published : Nov 27, 2023, 8:02 PM IST

ഗുവാഹത്തി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യന്‍ യുവനിര നാളെയിറങ്ങുന്നു (India vs Australia 3rd T20I Preview). മൂന്നാം ടി20 നാളെ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് ഏഴുമണിക്കാണ് മത്സരം തുടങ്ങുക. അഞ്ച് മത്സര പരമ്പരയിലെ കളിച്ച രണ്ട് ടി20കളും വിജയിച്ച ആതിഥേയര്‍ നിലവില്‍ 2-0ന് മുന്നിലാണ്.

ഗുവാഹത്തിയില്‍ ജയിച്ച് കയറാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ രണ്ട് മത്സരം ശേഷിക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ കളി പിടിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് അരങ്ങേറിയ രണ്ടാം ടി20യില്‍ 44 റണ്‍സുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.

യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 53), റിതുരാജ് ഗെയ്‌ക്‌വാദ് (43 പന്തില്‍ 58), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കൊപ്പം 9 പന്തില്‍ 31 റണ്‍സടിച്ച് പുറത്താവാതെ നിന്ന റിങ്കു സിങ്ങിന്‍റെ നിറഞ്ഞാട്ടത്തിന്‍റേയും മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 235 റണ്‍സായിരുന്നു ഇന്ത്യ അടിച്ച് കൂട്ടിയത്. 10 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും രണ്ട് പന്തില്‍ 7 റണ്‍സുമായി തിലക് വര്‍മയും ടീമിന് നിര്‍ണായകമാവുകയും ചെയ്‌തു.

നാളെ ഗുവാഹത്തിയിലിറങ്ങുമ്പോഴും ഇവരുടെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍പ്രതീക്ഷയാണുള്ളത്. മറുപടിക്കിറങ്ങിയ ഓസീസിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് (25 പന്തില്‍ 45), ടിം ഡേവിഡ് (22 പന്തില്‍ 37), ക്യാപ്റ്റന്‍ മാത്യു വെയ്‌ഡ്‌ (23 പന്തില്‍ 42*) എന്നിവരാണ് സന്ദര്‍ശകരുടെ ടോട്ടലില്‍ നിര്‍ണായകമായത്.

ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്‌ണയും രവി ബിഷ്‌ണോയിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ബോളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യയ്‌ക്ക് ചെറിയ തലവേദന നല്‍കുന്നത്. പ്രധാന പേസര്‍മാരായ അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുടെ ഇക്കോണമി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 10ന് മുകളിലാണ്. ഗുവാഹത്തിയില്‍ ഇവര്‍ കൂടി മിന്നിയാല്‍ ഇന്ത്യയെ കീഴടക്കാന്‍ ഓസീസിന് ഏറെ വിയര്‍ക്കേണ്ടി വരും.

ALSO READ: പുജാരയ്‌ക്കും സൗരാഷ്‌ട്രയെ രക്ഷിക്കാനായില്ല ; വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ അട്ടിമറി, ത്രിപുരയ്‌ക്ക് 148 റണ്‍സിന്‍റെ വിജയം

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് Suryakumar Yadav (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20I Squad Against India) : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് Matthew Wade (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നഥാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സംഗ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.