ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമായി (Virat Kohli) കൊമ്പുകോര്‍ത്ത അഫ്‌ഗാന്‍ പേസര്‍ നവീൻ ഉള്‍ ഹഖിനെ (Naveen ul Haq) ആരാധകര്‍ മറക്കാനിടയില്ല. ആ സംഭവത്തിന് ശേഷം ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ India vs Afghanistan മത്സരത്തിലാണ് ഇരു താരങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാനിസ്ഥാനുവേണ്ടി 10-ാം നമ്പറില്‍ നവീൻ ഉള്‍ ഹഖ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു.
അഫ്‌ഗാന്‍ താരം ക്രീസിലേക്കെത്തുമ്പോള്‍ വിരാട് കോലി വിളികളുമായാണ് ആരാധകര്‍ വരവേറ്റത്. നേരിട്ട ആദ്യ പന്തില്‍ തന്നെ നവീനെ റണ്ണൗട്ടാക്കാന്‍ നേരിയ ഒരവസരം ഇന്ത്യയ്‌ക്ക് ലഭിച്ചിരുന്നു. താരം ഫൈന്‍ ലെഗിലേക്ക് കളിച്ച പന്ത് ബൗണ്ടറിക്കരികെ വിരാട് കോലി ഓടിപ്പിടിച്ചു.
കോലി വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിന് KL Rahul പന്തെറിഞ്ഞ് നല്‍കുമ്പോള്‍ രണ്ടാം റണ്ണിനായി ഓടുകയായിരുന്ന നവീന്‍ ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ പന്ത് പിടിച്ചെടുത്ത് സ്‌റ്റംപ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞില്ല. ഇതിലുള്ള നീരസം രാഹുലിനോട് കോലി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്‌തു(Virat Kohli Fumes at KL Rahul After Missed Run-Out Chance of Naveen ul Haq). ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 272 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (88 പന്തില്‍ 80), അസ്മത്തുള്ള ഒമർസായി (69 പന്തുകളില്‍ 62) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്‌ഗാനിസ്ഥാനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്.
ഇന്ത്യ (പ്ലെയിങ് ഇലവൻ) India Playing XI against Afghanistan : രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍) Afghanistan Playing XI against India: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.