Rohit Sharma Sixes record : രോഹിത് 'സിക്‌സര്‍' ശര്‍മ; ഹിറ്റ്‌മാന് വീണ്ടും റെക്കോഡ് - എബി ഡിവില്ലിയേഴ്‌സ്
Rohit Sharma Sixes record Cricket World Cup 2023 : ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
![Rohit Sharma Sixes record : രോഹിത് 'സിക്‌സര്‍' ശര്‍മ; ഹിറ്റ്‌മാന് വീണ്ടും റെക്കോഡ് Rohit Sharma Cricket World Cup 2023 India vs New Zealand രോഹിത് ശര്‍മ രോഹിത് ശര്‍മ സിക്‌സ് റെക്കോഡ് ഏകദിന ലോകകപ്പ് 2023 ഇന്ത്യ vs ന്യൂസിലന്‍ഡ് AB de Villiers എബി ഡിവില്ലിയേഴ്‌സ് Rohit Sharma Sixes record](https://etvbharatimages.akamaized.net/etvbharat/prod-images/22-10-2023/1200-675-19833000-thumbnail-16x9-rohit.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 22, 2023, 7:29 PM IST
ധര്‍മ്മശാല: ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 50 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma becomes the first Indian batter to hit 50 ODI sixes in a calendar year). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ (India vs New Zealand) മത്സരത്തില്‍ നേടിയ ആദ്യ സിക്‌സോടെയാണ് ഹിറ്റ്‌മാന്‍ നിര്‍ണായ നാഴികകല്ലിലെത്തിയത്. അന്താരാഷ്‌ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശര്‍മ (Rohit Sharma).
2015-ല്‍ 58 സിക്‌സറുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് (AB de Villiers) ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സറുകള്‍ നേടിയിട്ടുള്ള താരം. 2019-ല്‍ 56 സിക്‌സറുകളടിച്ച വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലാണ് (Chris Gayle) രണ്ടാം സ്ഥാനത്ത്.
മിന്നും ഫോമിലുള്ള രോഹിത്തിന് ലോകകപ്പോടെ പട്ടികയില്‍ തലപ്പത്ത് എത്താനാവുമെന്ന് പ്രതീക്ഷിക്കാം. 2002-ല്‍ 48 സിക്‌സറുകളടിച്ചിട്ടുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി, 2023-ല്‍ 47 സിക്‌സറുകളടിച്ചിട്ടുള്ള യുഎഇയുടെ മുഹമ്മദ് വസീം എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. 2017-ല്‍ 46 സിക്‌സറുകളടിക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു. 1998-ല്‍ 40 സിക്‌സറുകളടിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (Sachin Tendulker) ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിന് പിന്നിലുള്ളത്.
അതേസമയം ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് നേടിയ 273 റണ്‍സിന് മറുപടിയാണ് ഇന്ത്യ നല്‍കുന്നത്. നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തിലാണ് കിവികള്‍ പ്രസ്‌തുത സ്‌കോറിലേക്ക് എത്തിയത്. ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറിയും Daryl Mitchell (127 പന്തില്‍ 130) രചിന്‍ രവീന്ദ്രയുടെ അര്‍ധ സെഞ്ചുറിയുമാണ് Rachin Ravindra (87 പന്തില്‍ 75) കിവീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി (Mohammed Shami) അഞ്ച് വിക്കറ്റ് വീഴ്‌ത്തി. 10 ഓവറില്‍ 54 റണ്‍സിനാണ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം.
ALSO READ: Mohammed Shami : ആദ്യ പന്തില്‍ വിക്കറ്റ്; തിരിച്ചുവരവില്‍ ഷമിയുടെ തകര്‍പ്പന്‍ പ്രതികാരം
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാൻ, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.