രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. 2018-19 രഞ്ജി സീസണില്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കേരളം സെമിയിലെത്തിയത്. സ്‌കോര്‍ കേരളം: 185&171.ഗുജറാത്ത് 162&81. എന്നാല്‍ സെമിയില്‍ കേരളം വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനും പരാജയപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
We march into the Semifinals! ⚡️
— KCA (@KCAcricket) February 12, 2025
The first-innings lead sees us qualify in the Ranji Trophy Quarter Final against Jammu & Kashmir. Salman Nizar shines as the Player of the Match, while Nidheesh M D’s bowling heroics and Mohammed Azharuddeen’s crucial 67-run knock pic.twitter.com/hu1QkvsGob
നീണ്ട ആറു വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെ നേരിടുന്നത്. അന്നത്തെ നാണംകെട്ട തോല്‍വിയില്‍ പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാകും ഗുജറാത്ത് കളത്തിലിറങ്ങുന്നത്. അഹമ്മദാബാദിലാണ് സെമി ഫൈനൽ മത്സരം നടക്കുന്നത്.
ഇത്തവണ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തകര്‍ത്താണ് ഗുജറാത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സിലെ 216 റൺസിന് ഗുജറാത്ത് 511 റൺസിന്‍റെ മികച്ച മറുപടിയാണ് നൽകിയത്. രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയെ ഗുജറാത്ത് 197 ന് പുറത്താക്കിയതോടെ മറുപടി ബാറ്റ് ചെയ്യാതെ തന്നെ ഗുജറാത്ത് സെമി കടക്കുകയായിരുന്നു.
Salman Nizar delivers when it matters the most! A resilient 112*(172) & 44*(162) in a crucial clash against Jammu & Kashmir in the Ranji Trophy quarterfinal, proving his match-winning mettle 🔥🏏#kca #keralacricket pic.twitter.com/kdE4I41PBG
— KCA (@KCAcricket) February 12, 2025
Also Read: പൊരുതിനേടി: രഞ്ജിയില്‍ ജമ്മു കശ്‌മീരിനെതിരെ സമനില; കേരളം സെമിയില്‍ - KERALA REACHES RANJI SEMI
അതേസമയം ജമ്മു കശ്‌മീരിനെതിരായ മത്സരം സമനിലയിലായതോടെ ഒന്നാം ഇന്നിങ്‌സിലെ ഒറ്റ റണ്‍സിന്‍റെ ലീഡിലാണ് കേരളത്തിന്‍റെ സെമിപ്രവേശനം. ഒന്നാം ഇന്നിങ്‌സില്‍ കശ്‌മീര്‍ നേടിയ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സടിച്ചിരുന്നു.
Kerala Match Drawn Kerala took first innings lead (Qualified) #JKvKER #RanjiTrophy #Elite-QF1 Scorecard:https://t.co/IBr89D0ORt
— BCCI Domestic (@BCCIdomestic) February 12, 2025
രണ്ടാം ഇന്നിങ്‌സില്‍ കശ്‌മീര്‍ ഉയര്‍ത്തിയ 399 റൺസിന് മറുപടിയില്‍ കേരളം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്‍സെടുക്കുകയായിരുന്നു. സൽമാൻ നിസാറിന്‍റെ രണ്ട് ഇന്നിംഗ്‌സുകളിലെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് രക്ഷയായത്. രണ്ടാം സെമി മത്സരത്തില്‍ മുംബൈയും വിദർഭയും ഏറ്റുമുട്ടും.
- Also Read: സഞ്ജുവിന്റെ വിരലിലെ പൊട്ടല്‍; ഐപിഎല്‍ നഷ്ടമായേക്കും..! ആരാധകര്‍ ഞെട്ടലില്‍ - SANJU SAMSON INJURY UPDATE
- Also Read: പരമ്പര തൂത്തുവാരുമോ..! ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്; തിളങ്ങാന്‍ വിരാട് കോലി - IND VS ENG 3RD ODI
- Also Read: ടി20 ലോകകപ്പിനിടെ ഒത്തുകളി; ബംഗ്ലാദേശ് വനിതാ താരത്തിന് ഐസിസി വിലക്ക്, ചരിത്രത്തിലാദ്യം - MATCH FIXING SHOHELY AKHTER