ETV Bharat / sports

England vs Afghanistan Rahmanullah Gurbaz നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തു കഷ്‌ടമാണ്; കലിപ്പടക്കാന്‍ കഴിയാതെ ഗുര്‍ബാസ്- വീഡിയോ

Rahmanullah Gurbaz loses cool after getting run out : ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ റണ്ണൗട്ടായതിന് ശേഷം നിയന്ത്രണം വിട്ട് അഫ്‌ഗാന്‍ ബാറ്റര്‍ റഹ്മാനുള്ള ഗുർബാസ്.

England vs Afghanistan  Cricket World Cup 2023  Rahmanullah Gurbaz  Rahmanullah Gurbaz video  റഹ്മാനുള്ള ഗുർബാസ്  ഇംഗ്ലണ്ട് vs അഫ്‌ഗാനിസ്ഥാന്‍  ഏകദിന ലോകകപ്പ് 2023  Hashmatullah Shahidi  ഹഷ്‌മത്തുള്ള ഷാഹിദി
England vs Afghanistan Cricket World Cup 2023 Rahmanullah Gurbaz
author img

By ETV Bharat Kerala Team

Published : Oct 15, 2023, 8:23 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന് മികച്ച തുടക്കം നല്‍കിയത് ഓപ്പണര്‍ റഹ്മാനുള്ള ഗുർബാസിന്‍റെ (Rahmanullah Gurbaz) പ്രകടനമാണ്. തുടക്കം മുതല്‍ ഇംഗ്ലീഷ് ബോളര്‍മാരെ കടന്നാക്രമിച്ച താരം 57 പന്തില്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സും സഹിതം 80 റണ്‍സാണ് അടിച്ച് കൂട്ടിയത്. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന റഹ്മാനുള്ള ഗുർബാസ് റണ്ണൗട്ടായാണ് പുറത്താവുന്നത്.

അനാവശ്യ റണ്ണിനുള്ള ഓട്ടമാണ് താരത്തിന്‍റെ വിക്കറ്റില്‍ കലാശിച്ചത്. ആദില്‍ റഷീദ് എറിഞ്ഞ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദിയാണ് (Hashmatullah Shahidi) സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. ഷാഹിദി ഡ്രൈവ് ഷോട്ടിന് ശ്രമിച്ച പന്ത് ഷോർട്ട് മിഡ് വിക്കറ്റിലേക്കാണ് പോയത്. ക്രീസ് വിട്ടിറങ്ങിയ താരം അതിവേഗ സിംഗിളിന് ശ്രമം നടത്തി.

എന്നാല്‍ പന്ത് പിടിച്ചെടുത്ത ഫീല്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് തല്‍ക്ഷണം തന്നെ ഇതു എറിഞ്ഞ് നല്‍കി. റഹ്മാനുള്ള ഗുർബാസ് ക്രീസിലെത്തും മുമ്പ് ബട്‌ലര്‍ ബെയ്‌ല്‍സ് ഇളക്കുകയും ചെയ്‌തു. ഇതിലുള്ള നിരാശയും അരിശവും നിയന്ത്രിക്കാന്‍ അഫ്‌ഗാന്‍ ഓപ്പണര്‍ക്ക് കഴിഞ്ഞിരുന്നില്ല (Rahmanullah Gurbaz loses cool after getting run out in England vs Afghanistan Cricket World Cup 2023).

ഗ്രൗണ്ടില്‍ നിന്നും ആര്‍ത്തുകൊണ്ടായിരുന്നു താരം തിരികെ മടങ്ങിയത്. ബൗണ്ടറി ലൈനിലും തുടര്‍ന്ന് ഡഗൗട്ടിലുണ്ടായിരുന്ന കസേരയിലും തന്‍റെ ബാറ്റുകൊണ്ട് അടിച്ചിട്ടും കലിപ്പടങ്ങാതെയാണ് താരം ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം 285 റണ്‍സ് വിജയ ലക്ഷ്യമാണ് അഫ്‌ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തിലാണ് ടീം 284 റണ്‍സ് എടുത്തത്. ഗുര്‍ബാസിന് പുറമെ 66 പന്തില്‍ 58 റണ്‍സെടുത്ത ഇക്രാം അലിഖിലും തിളങ്ങി.

ALSO READ: Ravi Shastri On Shaheen Shah Afridi 'ഷഹീന്‍, വസീം അക്രമല്ല'; ഓവര്‍ ഹൈപ്പിന്‍റെ ആവശ്യമില്ലെന്ന് രവി ശാസ്‌ത്രി

അഫ്‌ഗാനിസ്ഥാൻ (പ്ലെയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ഇക്രം അലിഖിൽ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.

ഇംഗ്ലണ്ട് (പ്ലെയിങ്‌ ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ലിയാം ലിവിങ്‌സ്റ്റൺ, സാം കറൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്‌ലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.