ETV Bharat / sports

അഫ്‌ഗാന് അരങ്ങേറ്റം; കൂടെ ഈ ഏഴ്‌ ടീമുകളും, ചാമ്പ്യന്‍സ് ട്രോഫിയില്‍ പോരടിക്കാന്‍ ഇവര്‍

author img

By ETV Bharat Kerala Team

Published : Nov 13, 2023, 6:00 PM IST

Champions Trophy 2025 qualified Teams Full list: 2025-ല്‍ പാകിസ്ഥാന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത നേടിയ എട്ട് ടീമുകളെ അറിയാം...

Champions Trophy 2025 qualified Teams Full list  Champions Trophy 2025  Cricket World Cup 2023  Cricket world cup 2023 Point table  Afghanistan to debut in Champions Trophy  ചാമ്പ്യന്‍സ് ട്രോഫി 2025  ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകള്‍  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് 2023 പോയിന്‍റ് ടേബിള്‍  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം
Champions Trophy 2025 qualified Teams Full list

മുംബൈ: ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരത്തോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് അവസാനമായിരുന്നു. ഇതോടെ 2025-ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ (Champions Trophy 2025) ആരെല്ലാം മാറ്റുരയ്‌ക്കും എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിരിക്കുകയാണ്. ആതിഥേയരായ പാകിസ്ഥാന് പുറമെ ഏകദിന ലോകകപ്പ് പോയിന്‍റ് ടേബിളില്‍ (Cricket world cup 2023 Point table) ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത.

ഏകദിന ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ നാട്ടിലേക്ക് തിരിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് ജയമായിരുന്നു പാകിസ്ഥാന് ലോകകപ്പില്‍ നേടാന്‍ സാധിച്ചത്. പാകിസ്ഥാന്‍ ആദ്യ ഏഴില്‍ ഉള്‍പ്പെട്ടതോടെ എട്ടാം സ്ഥാനക്കാര്‍ക്ക് കൂടി ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവാം. അടുത്ത ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന ടീമുകളും അവര്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയ പ്രകടനവും അറിയാം (Champions Trophy 2025 qualified Teams Full list ).

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയിട്ടുള്ളത്. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഇന്ത്യ കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയം നേടിയിരുന്നു. പോയിന്‍റ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴ്‌ മത്സരങ്ങള്‍ വീതമാണ് വിജയിച്ചത്.

രണ്ട് കളികള്‍ ഇരു ടീമുകള്‍ക്കും കൈമോശം വന്നു. അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനെ പോലെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് വിജയം നേടിയ അഫ്‌ഗാനിസ്ഥാനാണ് പോയിന്‍റ് പട്ടികയില്‍ ആറാമതുള്ളത്. നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തിലാണ് പാക് ടീം അഫ്‌ഗാനെ മറികടന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് അഫ്‌ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത നേടുന്നത് (Afghanistan to debut in Champions Trophy).

ALSO READ: മത്സരം ആരംഭിക്കും മുമ്പേ രോഹിത് എതിരാളികളെ ഭയപ്പെടുത്തുന്നു ; കാരണം പറഞ്ഞ് ആരോണ്‍ ഫിഞ്ച്

ഒമ്പത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയം നേടിയ ഇംഗ്ലണ്ടാണ് പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനക്കാര്‍. തുടര്‍ച്ചയായ രണ്ടാം കിരീടം നേടാനെത്തിയ ഇംഗ്ലീഷ് ടീം ഇന്ത്യന്‍ മണ്ണില്‍ ദുരന്തമായി മാറിയാണ് തിരികെ മടങ്ങിയത്. പാകിസ്ഥാന്‍ ആദ്യ ഏഴിലുള്ളതിനാല്‍ പോയിന്‍റ് ടേബിളില്‍ എട്ടാം സ്ഥാനക്കാരായ ബംഗ്ലാദേശിനും ചാമ്പ്യന്‍സ് ട്രോഫി ബെര്‍ത്ത് ലഭിച്ചു.

ALSO READ: കോലിയുടെ ഒപ്പുപതിഞ്ഞ ക്രിക്കറ്റ് ബാറ്റ് ; യുകെ പ്രധാനമന്ത്രിക്ക് ദീപാവലി സമ്മാനം നല്‍കി എസ് ജയ്‌ശങ്കർ

ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ട് വിജയം മാത്രമാണ് ടീമിന് കണ്ടെത്താനായത്. പോയിന്‍റ് ടേബിളില്‍ ഒമ്പതും പത്തും സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്കും നെതര്‍ലന്‍ഡ്‌സിനും രണ്ട് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റാണ് ബംഗ്ലാദേശിന് ഗുണം ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.