ETV Bharat / sports

Hashmatullah Shahidi About Win Against Pakistan 'തുടങ്ങിയട്ടല്ലേ ഉള്ളൂ, ഇനിയും ജയിക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് അഫ്‌ഗാന്‍ നായകന്‍ - Hashmatullah Shahidi

Afghanistan vs Pakistan: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരായ ജയത്തെ കുറിച്ച് അഫ്‌ഗാനിസ്ഥാന്‍ ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി.

Cricket World Cup 2023  Afghanistan vs Pakistan  Hashmatullah Shahidi About Win Against Pakistan  Afghanistan Win Over Pakistan In Cricket World Cup  Afghanistan vs Pakistan Match Result  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഹഷ്‌മത്തുള്ള ഷാഹിദി  അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാന്‍  ബാബര്‍ അസം
Hashmatullah Shahidi About Win Against Pakistan
author img

By ETV Bharat Kerala Team

Published : Oct 24, 2023, 7:05 AM IST

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെ തകര്‍ത്ത് ചരിത്രജയമാണ് ചെന്നൈയില്‍ അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കിയത് (Afghanistan Win Over Pakistan In Cricket World Cup). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെയാണ് അഫ്‌ഗാന്‍ മറികടന്നത് (Afghanistan vs Pakistan Match Result). റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, നായകന്‍ ഹഷ്‌മത്തുല്ല ഷാഹിദി എന്നിവരുടെ ബാറ്റിങ് കരുത്തിലായിരുന്നു അഫ്‌ഗാന്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്.

ഈ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ടാമത്തെയും ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെയും മാത്രം ജയമാണിത്. ഇത്തവണത്തെ ലോകകപ്പിൽ നേരത്തെ, ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തകര്‍ക്കാന്‍ അഫ്‌ഗാന് സാധിച്ചിരുന്നു. പിന്നാലെ, പാകിസ്ഥാനെയും പരാജയപ്പെടുത്തിയതോടെ ലോകകപ്പില്‍ ടീമിന് കൂടുതല്‍ ജയങ്ങള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുല്ല ഷാഹിദി.

  • " class="align-text-top noRightClick twitterSection" data="">

'ഈ വിജയം ഏറെ മധുരമുള്ളതാണ്. വളരെ പ്രൊഫഷണലായിട്ടാണ് ഞങ്ങള്‍ ഈ മത്സരത്തില്‍ സ്കോര്‍ പിന്തുടര്‍ന്നത്. ഇനി വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഏറെ നിലവാരം പുലര്‍ത്തുന്ന ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇനിയും ജയം പിടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മത്സരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇനിയും കൂടുതല്‍ മത്സരങ്ങളില്‍ നിന്നും അനുകൂലമായ ഫലമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വസമുണ്ട്'- അഫ്‌ഗാനിസ്ഥാന്‍ ക്യാപ്‌റ്റന്‍ ഹഷ്‌മത്തുല്ല ഷാഹിദി പറഞ്ഞു.

ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന് നായകന്‍ ബാബര്‍ അസമിന്‍റെയും (74) അബ്‌ദുള്ള ഷെഫീഖിന്‍റെയും (58) അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. നാല് സ്പിന്നര്‍മാരുമായി കളിച്ച അഫ്‌ഗാന് പാക് പടയുടെ ഏഴ് വിക്കറ്റ് സ്വന്തമാക്കാനും സാധിച്ചു. മൂന്ന് വിക്കറ്റ് നേടിയ 18കാരന്‍ നൂര്‍ അഹമ്മദായിരുന്നു ചെപ്പോക്കില്‍ ബാബര്‍ അസമിനും കൂട്ടര്‍ക്കും ഏറെ വെല്ലുവിളിയായത്.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (65) ഇബ്രാഹം സദ്രാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ തന്നെ 130 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗുര്‍ബാസിനെ 22-ാം ഓവറില്‍ നഷ്‌ടപ്പെട്ടെങ്കിലും ഒരിക്കല്‍പ്പോലും അഫ്‌ഗാന് പിന്നിലേക്ക് നോക്കേണ്ടി വന്നിരുന്നില്ല. ഇബ്രാഹം സദ്രാന്‍, റഹ്മത്തുല്ല ഷാ സഖ്യം രണ്ടാം വിക്കറ്റില്‍ 60 റണ്‍സായിരുന്നു സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്.

87 റണ്‍സുമായി ഇബ്രാഹിം സദ്രാന്‍ 34-ാം ഓവറിലാണ് പുറത്താകുന്നത്. പിന്നാലെ ക്രീസിലൊന്നിച്ച റഹ്മത്തുള്ള ഷാ ഹഷ്‌മത്തുള്ള ഷാഹിദി സഖ്യം വിക്കറ്റ് നഷ്‌ടപ്പെടുത്താതെ അഫ്‌ഗാനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. റഹ്മത്തുല്ല ഷാ പുറത്താകാതെ 77 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സാണ് നായകന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

പാകിസ്ഥാനെതിരായ ജയത്തോടെ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും അഫ്‌ഗാനിസ്ഥാനായിട്ടുണ്ട്. നാല് പോയിന്‍റുള്ള പാകിസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

Also Read : Pakistan vs Afghanistan Match Result : ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാനെതിരെ എട്ട് വിക്കറ്റ് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.