ETV Bharat / sports

വിജയത്തിലേക്ക് ഒരേ ദൂരം ഒരു ദിവസം; ഓവലില്‍ ഇരുവർക്കും നിര്‍ണായകം - ഇംഗ്ലണ്ട് vs ഇന്ത്യ

ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് അഞ്ചാം ദിനം ബാറ്റിങ്ങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്.

england vs india  ഇംഗ്ലണ്ട് vs ഇന്ത്യ  ഓവല്‍ ടെസ്റ്റ്
വിജയത്തിലേക്ക് ഒരേ ദൂരം; ഓവലില്‍ നിര്‍ണായകമായ അഞ്ചാം ദിനം
author img

By

Published : Sep 6, 2021, 4:20 PM IST

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ വിജയ പ്രതീക്ഷയില്‍ ഇന്ത്യയും ഇംഗ്ലണ്ടും. മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് ജയപരാജയങ്ങളിലേക്ക് ഇരു സംഘത്തിനും തുല്ല്യ സാധ്യതയാണുള്ളത്.

ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് അഞ്ചാം ദിനം ബാറ്റിങ്ങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്.

82 ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയത്തിലേക്ക് 274 റണ്‍സാണ്‌ ആതിഥേയര്‍ക്ക് വേണ്ടത്. എന്നാല്‍ ബൗളിങ്ങിനെ പിന്തുണയ്‌ക്കാത്ത പിച്ചില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് ഒൻപത് വിക്കറ്റുകളും. അർധ സെഞ്ച്വറി നേടിയ റോറി ബേൺസാണ് പുറത്തായത്.

രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറി (127) പ്രകടനവും, ചേതേശ്വര്‍ പുജാര (61), റിഷഭ് പന്ത് (50), ശര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.