ETV Bharat / sports

മൊട്ടേരയിലെ ആദ്യ മത്സരം; ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക് പുറപ്പെടും - ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക്

ഫെബ്രുവരി 24 ന് ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റാകും മൊട്ടേരയിലെ ആദ്യ മത്സരം. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ മത്സരമാണിത്.

Indian cricket  India vs England  Umesh Yadav  Ahmedabad Test  ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക്  ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
മൊട്ടേരയിലെ ആദ്യ മത്സരം; ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക് പുറപ്പെടും
author img

By

Published : Feb 17, 2021, 10:20 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഉച്ചയ്ക്ക് അഹമ്മദാബാദിലേക്ക് പുറപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതി നേടിയ മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ.

ഫെബ്രുവരി 24 ന് ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റാകും മൊട്ടേരയിലെ ആദ്യ മത്സരം. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ മത്സരമാണിത്. ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരം. പരിക്ക് ഭേദമായ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിനെ ഷാർദുൽ ഠാക്കൂറിന് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.