ETV Bharat / sports

കേരളത്തില്‍ തെരുവുനായ്‌ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണമെന്ന് കെഎൽ രാഹുൽ

author img

By

Published : Sep 16, 2022, 1:24 PM IST

തെരുവ് നായ്ക്ക‌ളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് ക്രിക്കറ്റര്‍ കെഎൽ രാഹുൽ

kl rahul against killing of stray dogs in kerala  kl rahul  stray dogs in kerala  kl rahul Instagram  കെഎൽ രാഹുൽ  തെരുവ്‌ നായ്‌ക്കളെ സംരക്ഷിക്കണമെന്ന് കെഎൽ രാഹുൽ  കെഎൽ രാഹുൽ ഇന്‍സ്റ്റഗ്രാം  കേരളത്തിലെ തെരുവ്‌ നായ്‌ക്കള്‍
കേരളത്തിലെ തെരുവ് നായ്‌ക്കളുടെ കൂട്ടക്കൊല നിര്‍ത്തണമെന്ന് കെഎൽ രാഹുൽ

മുംബൈ : കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിഒഎസ്‌ഡ‍ി എന്ന സംഘടനയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് രാഹുലിന്‍റെ പ്രതികരണം. കേരളത്തിൽ തെരുവ് നായ്ക്ക‌ളുടെ കൂട്ടക്കൊല വീണ്ടും ആരംഭിച്ചുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

കൈ കൂപ്പിക്കൊണ്ടുള്ള ഇമോജിയ്‌ക്കൊപ്പം ‘ദയവായി, നിർത്തൂ’ എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് രാഹുല്‍ കുറിച്ചിരിക്കുന്നത്. തെരുവ് നായ്‌ക്കളുടെ സംരക്ഷണത്തിനായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഒഎസ്‌ഡ‍ി. കേരളത്തിൽ ഈ സംഘടന എതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് വ്യക്തമല്ല.

അതേസമയം സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടി വ്യാപകമായി കുത്തിവയ്‌പ്പ് നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.

സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെയാണ് കുത്തിവയ്‌പ്പ്. ഇതിനാവശ്യമായ വാക്‌സിനുകള്‍ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി വാങ്ങുമെന്ന് തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിനുശേഷം മന്ത്രി എംബി രാജേഷ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.