പെർത്ത്: വനിത ടി20 ലോകകപ്പില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 124 റണ്‍സെന്ന വിജയ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് പോർട്ടീസ് മറികടന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡെയ്ൻ വാൻ നീകർ 46 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. മൂന്നാമതായി ഇറങ്ങി 38 റണ്‍സെടുത്ത മരിസാനെ കാപ്പ് വാന്‍ നീകറിന് ശക്തമായ പിന്തുണ നല്‍കി. ഇരുവരും ചേർന്ന് അർദ്ധ സെഞ്ച്വറിയോടെ 84 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മത്സരത്തില്‍ ഇരു ടീമുകൾക്കും ഇടയിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇത്. ഡെയ്ന്‍ വാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
-
WHAT A THRILLER!
— ICC (@ICC) February 23, 2020 " class="align-text-top noRightClick twitterSection" data="
Mignon du Preez's experience comes through in her 100th T20I as she carries South Africa to their first win against England in T20 World Cups. #T20WorldCup pic.twitter.com/IEEqygdSVb
">WHAT A THRILLER!
— ICC (@ICC) February 23, 2020
Mignon du Preez's experience comes through in her 100th T20I as she carries South Africa to their first win against England in T20 World Cups. #T20WorldCup pic.twitter.com/IEEqygdSVbWHAT A THRILLER!
— ICC (@ICC) February 23, 2020
Mignon du Preez's experience comes through in her 100th T20I as she carries South Africa to their first win against England in T20 World Cups. #T20WorldCup pic.twitter.com/IEEqygdSVb
ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലസ്റ്റോണ്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സാറ ഗ്ലെനും അന്യ ശ്രുബ്സോളും ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാമതിറങ്ങി അർദ്ധ സെഞ്ച്വറിയോടെ 50 റണ്‍സെടുത്ത നതാലി സ്കീവറിന്‍റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് 123 റണ്‍സെടുത്തു. സ്കീവറെ കൂടാതെ 23 റണ്‍സെടുത്ത ആമി ജോണ്‍സും 14 റണ്‍സെടുത്ത ഫ്രാന്‍ വില്‍സണുമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അയബോങ ഖാക മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഡെയ്ന്‍ വാനും മരിസാനെ കാപ്പും രണ്ട് വിക്കറ്റ് വീതവും ഷബ്നം ഇസ്മയില്‍ ഒരു വിക്കറ്റും വീഴ്ത്തി.