ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ക്യാപ്റ്റന്‍ എം.എസ് ധോണിയും സഹതാരങ്ങളും ദുബായില്‍. വ്യാഴാഴ്‌ച രാത്രിയോടെ ടീം അംഗങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് ട്വീറ്റ് ചെയ്‌തു. ഐപിഎല്‍ പതിമൂന്നാം പതിപ്പിനായി ദുബായില്‍ എത്തിയ താരങ്ങള്‍ ആറ് ദിവസം ക്വാറന്‍റൈയ്‌നില്‍ കഴിയണം. ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കില്ല. കളിക്കാര്‍ ഇതിനകം കൊവിഡ് 19 ടെസ്റ്റിന് വിധേയരായി.
-
The as-salamu alaykum we never expected! Courtesy: Birthday boy @russcsk! #HelloDubaiAh #WhistlePodu🦁💛 pic.twitter.com/UYWYjKkBIC
— Chennai Super Kings (@ChennaiIPL) August 21, 2020 " class="align-text-top noRightClick twitterSection" data="
">The as-salamu alaykum we never expected! Courtesy: Birthday boy @russcsk! #HelloDubaiAh #WhistlePodu🦁💛 pic.twitter.com/UYWYjKkBIC
— Chennai Super Kings (@ChennaiIPL) August 21, 2020The as-salamu alaykum we never expected! Courtesy: Birthday boy @russcsk! #HelloDubaiAh #WhistlePodu🦁💛 pic.twitter.com/UYWYjKkBIC
— Chennai Super Kings (@ChennaiIPL) August 21, 2020
-
#Yellove on the move! #WhistlePodu 🦁💛 pic.twitter.com/OUgEnXkIxT
— Chennai Super Kings (@ChennaiIPL) August 21, 2020 " class="align-text-top noRightClick twitterSection" data="
">#Yellove on the move! #WhistlePodu 🦁💛 pic.twitter.com/OUgEnXkIxT
— Chennai Super Kings (@ChennaiIPL) August 21, 2020#Yellove on the move! #WhistlePodu 🦁💛 pic.twitter.com/OUgEnXkIxT
— Chennai Super Kings (@ChennaiIPL) August 21, 2020
ഇന്ത്യന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ധോണി ഇത്തവണ ഐപിഎല്‍ കിരീടം ചെന്നൈയുടെ ഷെല്‍ഫിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനകം ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ മൂന്ന് തവണ ഐപിഎല്ലില്‍ മുത്തമിട്ട് കഴിഞ്ഞു. ചെന്നൈയെ കൂടാതെ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങളും ഇതിനകം ദുബായില്‍ ലാന്‍ഡ് ചെയ്‌ത് കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ നേരത്ത തന്നെ എത്തി. ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്‌റ്റംബര്‍ 19 മുതലാണ് ഐപിഎല്‍ ആവേശത്തിന് തുടക്കമാവുക.