ETV Bharat / sports

ടി20 ലോകകപ്പ്: ഐസിസിയുടെ അന്തിമ തീരുമാനം ജൂലൈയില്‍ - ടി20 ലോകകപ്പ് വാർത്ത

ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് മൂന്നാമത്തെ തവണയാണ് ഐസിസി മാറ്റിവെക്കുന്നത്

t20 world cup news  icc news  ടി20 ലോകകപ്പ് വാർത്ത  ഐസിസി വാർത്ത
ടി20 ലോകകപ്പ്
author img

By

Published : Jun 11, 2020, 2:02 PM IST

ദുബായ്: ടി20 ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നത് ഐസിസി ജൂലൈയിലേക്ക് മാറ്റി. കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ് ഐസിസി മാറ്റിവെക്കുന്നത്.

ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്താനാണ് ഐസിസി തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരി ഭീതി ഉയർത്തിയ സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ നീക്കം നീക്കം ആരംഭിക്കുകയായിരുന്നു. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ആ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താന്‍ നിലവില്‍ ബിസിസിഐ നീക്കം നടത്തുന്നുണ്ട്.

എന്നാല്‍ ഐസിസി തീരുമാനം എടുക്കുന്നത് മാറ്റിവെച്ചത് ബിസിസിഐക്ക് തിരിച്ചടിയായേക്കും. ഐപിഎല്‍ നടത്തിപ്പിന് ബിസിസിഐക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. ഇക്കാര്യം ബിസിസിഐ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ആഗോള തലത്തില്‍ ചില ക്രിക്കറ്റ് ബോർഡുകൾക്ക് ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഇപ്പോഴും താല്‍പര്യമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ലോകകപ്പ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.