ETV Bharat / sports

രവി ശാസ്‌ത്രിയുടെ നിർണായക ഉപദേശം ഓർമിച്ചെടുത്ത് സച്ചിന്‍ - സച്ചിന്‍ വാർത്ത

പാകിസ്ഥാനില്‍ നടന്ന ആദ്യ അന്താരാഷ്‌ട്ര മത്സരത്തിലാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് നിലവിലിലെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്‌ത്രിയുടെ ഉപദേശം ലഭിച്ചത്

ravi shastri news  sachin news  സച്ചിന്‍ വാർത്ത  രവി ശാസ്‌ത്രി വാർത്ത
സച്ചിന്‍
author img

By

Published : Apr 25, 2020, 10:54 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവി ശാസ്‌ത്രിയുടെ ഉപദേശം ഗുണം ചെയ്‌ത ഓർമകൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍. കറാച്ചിയില്‍ പാകിസ്ഥാന് എതിരെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുമ്പോഴായിരുന്നു ആ അനുഭവം. പാകിസ്ഥാന് എതിരായ ടെസ്റ്റിലാണ് സച്ചിന്‍ അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ആറാമനായി ഇറങ്ങിയ സച്ചിന് 24 പന്തില്‍ 15 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. പാക് ബൗളർമാരായ വസീം അക്രത്തിന്‍റയും വക്കാർ യൂനിസിന്‍റെയും പേസിനും ബൗണ്‍സിനും മുന്നില്‍ സച്ചിന്‍ പതറി. വിഷമത്തോടെ ഡ്രസിങ് റൂമിലെത്തിയ സച്ചിന് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ രവി ശാസ്ത്രിയുടെ ഉപദേശമാണ് ലഭിച്ചത്. ഏതായാലും അത് ഫലം കണ്ടു. തൊട്ടടുത്ത മത്സരത്തില്‍ സച്ചിന്‍ കളംപിടിച്ചു. ഫൈസലാബാദില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ 172 പന്തില്‍ 59 റണ്‍സോടെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. പിന്നീട് അങ്ങോട്ട് ക്രിക്കറ്റിന്‍റെ ദൈവം പിന്നിട്ട വഴിയെല്ലാം ചരിത്രമാവുകയായിരുന്നു.

സച്ചിന്‍ സ്‌കൂൾ മാച്ച് കളിക്കുന്ന ലാഘവത്തോടെയാണ് അന്താരാഷ്‌ട്ര മത്സരം കളിച്ചതെന്നായിരുന്നു രവിശാസ്‌ത്രി അന്ന് പറഞ്ഞത്. മികച്ച ബൗളേഴ്‌സിനേയാണ് നിങ്ങൾ നേരിടുന്നത് ശാസ്ത്രി തുടർന്നു. അവരുടെ കഴിവിനെ ബഹുമാനിക്കണം.

എനിക്ക് അന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ലെന്ന് സച്ചിന്‍ ഓർമിച്ചെടുക്കുന്നു. ഞാന്‍ അത് അംഗീകരിക്കുന്നു. അന്ന് സ്‌കൂൾ തലത്തില്‍ മത്സരം കളിക്കുമ്പോഴാണ് താന്‍ അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറുന്നത്. പാക് ബൗളേഴ്‌സ് തന്നെ പേസും ബൗണ്‍സും ചേർത്ത് ആക്രമിക്കുകയായിരുന്നു. അതേവരെ അങ്ങനെ ഒന്ന് അനുഭവിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആദ്യ വിദേശ പര്യടനം നല്ല അനുഭവമല്ല സമ്മാനിച്ചത്.

പക്ഷേ തന്നെ പാക് ബൗളേഴ്‌സ് ആക്രമിക്കുയാണെന്ന് സച്ചിന്‍ ശാസ്‌ത്രിയോട് മറുപടി പറഞ്ഞു. എന്നാല്‍ ഇത് ചിലർക്ക് മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വേവലാതി പെടേണ്ടതില്ലെന്നുമായിരുന്നു രവി ശാസ്‌ത്രിയുടെ പ്രതികരണം. അര മണിക്കൂറോളം ക്രീസില്‍ ചെലവഴിക്കണം. അപ്പോൾ നിങ്ങൾക്ക് പാക് ബൗളേഴ്‌സിന്‍റെ പേസും ബൗണ്‍സുമായി പൊരുത്തപ്പെടാന്‍ സാധിക്കും. അതിന് ശേഷം എല്ലാം ശരിയായ വഴിയിലേക്ക് എത്തുമെന്നും രവിശാസ്‌ത്രി സച്ചിനോട് കൂട്ടിച്ചേർത്തു.

അതിന് ശേഷം ഫൈസലാബാദില്‍ കളിച്ച രണ്ടാമത്തെ ടെസ്റ്റില്‍ കാര്യങ്ങൾ ശരിയായ വഴിക്ക് വന്നെന്നും സച്ചിന്‍ ഓർത്തെടുക്കുന്നു. ഫൈസലാബാദില്‍ ഞാന്‍ സ്‌കോർ ബോഡിലേക്ക് നോക്കിയില്ല. ക്ലോക്കിലേക്ക് മാത്രം നോക്കി സ്‌കോർ ബോഡിനെ കുറിച്ച് ചിന്തിച്ചില്ല. അര മണിക്കൂറോളം ബാറ്റ് ചെയ്‌തു. പിന്നീട് ഏറെ സമാധാനത്തോടെ ബാറ്റ് ചെയ്യാന്‍ സാധിച്ചെന്നും സച്ചിന്‍ കൂട്ടിച്ചേർത്തു. എന്നാല്‍ നാല് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകൾക്കും ഒരു ജയം പോലും സ്വന്തമാക്കാനാകാത്തതിനെ തുടർന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.