പൂനെ: ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി ജസ്‌പ്രീത് ബൂമ്ര. പൂനെയില്‍ ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ധനുഷ്‌ക്കാ ഗുണതിലകെയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് ബൂമ്ര ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് ഓവർ പന്തെറിഞ്ഞ ബൂമ്ര അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ഒരു മെയ്‌ഡിന്‍ ഓവറുൾപ്പെടെയാണ് ബൂമ്ര എറിഞ്ഞത്.
-
BOOOM 💥💥
— BCCI (@BCCI) January 10, 2020 " class="align-text-top noRightClick twitterSection" data="
Jasprit Bumrah is now the leading wicket-taker in T20Is for #TeamIndia 🎯🎯 pic.twitter.com/7PWeaq2Fyj
">BOOOM 💥💥
— BCCI (@BCCI) January 10, 2020
Jasprit Bumrah is now the leading wicket-taker in T20Is for #TeamIndia 🎯🎯 pic.twitter.com/7PWeaq2FyjBOOOM 💥💥
— BCCI (@BCCI) January 10, 2020
Jasprit Bumrah is now the leading wicket-taker in T20Is for #TeamIndia 🎯🎯 pic.twitter.com/7PWeaq2Fyj
45 മത്സരങ്ങളില്‍ നിന്നായി 53 വിക്കറ്റുകളാണ് ബൂമ്രയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യയുടെ തന്നെ രവിചന്ദ്രന്‍ അശ്വിനും യൂസ്‌വേന്ദ്ര ചാഹലുമാണ് തൊട്ടുതാഴെയുള്ളത്. 52 വിക്കറ്റ് വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തായ ബൂമ്ര തിരിച്ചുവരവ് നടത്തിയത് ശ്രീലങ്കക്കെതിരായ പര്യടനത്തിനിടെയാണ്.
പൂനെയില്‍ ജയിച്ച് കോലിയും കൂട്ടരും ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പര 2-0ത്തിന് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയാണ് അടുത്തതായി ടീം ഇന്ത്യ കളിക്കുക. പരമ്പരക്ക് ജനുവരി 14-ന് മുംബൈയില്‍ തുടക്കമാകും.