ETV Bharat / sports

പരിക്ക്; ഫെർഗൂസണ്‍ പെർത്തില്‍  പന്തെറിയില്ല - ഫെർഗൂസണ്‍ വാർത്ത

പരിക്കേറ്റതിനെ തുടർന്ന് ബോളിങ്ങ് സംഘത്തില്‍ നിന്നും പുറത്തായെങ്കിലും ലോക്കി ഫെർഗൂസണ് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കിവീസ് ട്വീറ്റ് ചെയ്തു

ferguson injury news  ഫെർഗൂസണ്‍ പരിക്ക് വാർത്ത  ഫെർഗൂസണ്‍ വാർത്ത  ferguson news
ഫെർഗൂസണ്‍
author img

By

Published : Dec 13, 2019, 3:50 PM IST

പെർത്ത്: പരിക്കേറ്റ ന്യൂസിലാന്‍റ് താരം ലോക്കി ഫെർഗൂസണ്‍ ഓസ്‌ട്രേലിയക്ക് എതിരായ ഡേ-നൈറ്റ് ടെസ്‌റ്റില്‍ പന്തെറിയില്ല. കാല്‍വണ്ണയുടെ പേശികൾക്ക് ക്ഷതം സംഭവിച്ചതിനാലാണ് താരത്തെ ബോളിങ് സംഘത്തില്‍ നിന്നും പിന്‍വലിക്കുന്നതെന്ന് ടീം മാനേജ്മെന്‍റ് ട്വീറ്റിലൂടെ വ്യക്തമാക്കി.

പക്ഷേ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും പരുക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ ലഭ്യമാകുന്നേ ഉള്ളൂവെന്നും ട്വീറ്റില്‍ പറയുന്നു. പെർത്തില്‍ ആദ്യദിനം 11 ഓവർ പന്തെറിഞ്ഞ ശേഷം ഫെർഗൂസണ്‍ സ്‌റ്റേഡിയം വിട്ടിരുന്നു. തുടർന്ന് നടത്തിയ എംആർഐ സ്കാനിലാണ് വലതു കാലിന് പരുക്കേറ്റതായി കണ്ടെത്തിയത്. ഇതോടെ കിവീസ് ബോളർമാരായ ടിം സോത്തിയുടെയും നെയില്‍ വാഗ്നർറുടെയും ഗ്രാന്‍റ്ഹോമ്മിയുടെയും ചുമതലകൾ വർധിക്കും. ഇംഗ്ലണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ ട്രെന്‍റ് ബോൾട്ടിന് പരുക്കേറ്റതിനെ തുടർന്നാണ് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഫെർഗൂസണ് അവസരം ലഭിച്ചത്.

  • INJURY UPDATE: An MRI scan has confirmed a right calf muscle-tendon strain for Lockie Ferguson which will prevent him bowling in the remainder of the 1st Test, although he is available to bat. Awaiting a further report which will inform the next steps of his recovery #AUSvNZ

    — BLACKCAPS (@BLACKCAPS) December 13, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.