ETV Bharat / sports

ഹിറ്റ്മാനും രാഹുലും നേര്‍ക്കുനേര്‍; ഐപിഎല്‍ അങ്കം മുറുകും

ഇതിനകം നാല് തവണ ഐപിഎല്ലില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ കിങ്സ് ഇലവന്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്.

author img

By

Published : Oct 1, 2020, 4:36 PM IST

Updated : Oct 1, 2020, 5:13 PM IST

ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  കിങ്സ് ഇലവൻ പഞ്ചാബ് vs മുംബൈ ഇന്ത്യൻസ്  ഐപിഎൽ 2020 യുഎഇ  പഞ്ചാബ് vs മുംബൈ ഇന്ന്  പഞ്ചാബ് ടീം ഇന്ന്  മുംബൈ ടീം ഇന്ന്  IPL 2020  IPL 2020 news  Kings XI Punjab vs Mumbai Indians  IPL 2020 UAE  KXIP vs MI today  KXIP squad today  MI squad today
രാഹുല്‍, രോഹിത്

അബുദാബി: ഐപിഎല്ലില്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും അടങ്ങുന്ന കിങ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകന്‍ രാഹുല്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 222 റണ്‍സാണ് ഇത്തവണ ഐപിഎല്‍ അക്കൗണ്ടില്‍ കുറിച്ചത്. ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ രാഹുല്‍ 69 പന്തില്‍ സെഞ്ച്വറിയോടെ 132 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിനെ പഞ്ചറാക്കിയ രാഹുലിന്‍റെ ഇന്നിങ്സില്‍ ഏഴ്‌ സിക്‌സും 14 ഫോറുമാണ് പിറന്നത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇത്.

രാഹുലിന് തൊട്ടുപിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാമതുള്ള ഓപ്പണര്‍ മായങ്ക് അഗര്‍വാളുമുണ്ട്. മുന്ന് മത്സരങ്ങളില്‍ നിന്നായി 221 റണ്‍സാണ് അഗര്‍വാളിന്‍റെ പേരിലുള്ളത്. ഐപിഎല്‍ കരിയറിലെ അഗര്‍വാളിന്‍റെ ഏറ്റവും ഉയർന്ന സ്‌കോര്‍ പിറന്നതും ഈ സീസണിലായിരുന്നു. സീസണില്‍ മികച്ച ഫോമില്‍ കളി ആരംഭിച്ച രാജസ്ഥാന് എതിരെ ആയിരുന്നു സെഞ്ച്വറി പ്രകടനം എന്നതും അഗര്‍വാളിന്‍റെ മാറ്റ് കൂട്ടുന്നു. 50 പന്തില്‍ 212 സ്‌ട്രൈക്ക് റേറ്റോടെ 106 റണ്‍സാണ് അഗര്‍വാള്‍ അടിച്ച് കൂട്ടിയത്. ഏഴ്‌ സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഗര്‍വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇരുവരുടെയും പ്രകടനം പഞ്ചാബിന് നിര്‍ണായകമായിരുന്നു.

പഞ്ചാബിന്‍റെ പേസര്‍ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്‌ത്തുന്നതില്‍ മിടുക്ക് കാണിക്കുന്നുണ്ടെങ്കിലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ കാണിക്കുന്ന ധാരാളിത്തമാണ് ടീമിന് വിനയാകുന്നത്. രാജസ്ഥാന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഷമി നാല് ഓവറില്‍ 53 റണ്‍സാണ് വിട്ടുകൊടുത്തത്. അണ്ടര്‍ 19 താരം രവി ബിഷ്‌ണോയി ആണ് പഞ്ചാബിന്‍റെ സ്‌പിന്‍ ബൗളിങ്ങിന് നേതൃത്വം നല്‍കുന്നത്. ഇതിനകം മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ ബിഷ്‌ണോയി സ്വന്തമാക്കിയിട്ടുണ്ട്. രാജസ്ഥാന് എതിരായ മത്സരത്തില്‍ മാത്രമാണ് ബിഷ്‌ണോയിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കാതെ പോയത്.

മറുവശത്ത് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച മുംബൈക്ക് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. കൊല്‍ക്കത്തക്ക് എതിരായ മത്സരത്തില്‍ 49 റണ്‍സിന്‍റെ ജയം കണ്ടെത്തിയതാണ് മുംബൈക്ക് ആശ്വാസം പകരുന്നത്. അതേസമയം ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ മുന്‍ നിര താരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇഷാന്‍ കിഷന്‍ 99 റണ്‍സെടുത്ത രക്ഷകനായെങ്കിലും സൂപ്പര്‍ ഓവറില്‍ മുംബൈക്ക് കാലിടറി. പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് ഉയര്‍ന്നാലെ മുംബൈക്ക് എതിരാളികളെ തളച്ചിടാന്‍ സാധിക്കൂ. അന്താരാഷ്‌ട്ര തലത്തില്‍ മികവ് തെളിയിച്ച സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരുടെ അഭാവവും മുംബൈക്ക് തിരിച്ചടിയാകുന്നുണ്ട്.

അണ്ടര്‍ 19 ലോകകപ്പ് താരം ഇഷാന്‍ കിഷന്‍ ഇത്തവണയും തിളങ്ങുമൊ എന്നറിയാന്‍ കാത്തിരിക്കുകയാണ് മുംബൈയുടെ ആരാധകര്‍. ആര്‍സിബിക്ക് എതിരായ അവസാന മത്സരത്തില്‍ ഒരു റണ്‍സിന്‍റെ വ്യത്യാസത്തിലാണ് ഇഷാന് ഐപിഎല്ലിലെ പ്രഥമ സെഞ്ച്വറിയെന്ന നേട്ടം നഷ്‌ടമായത്. 58 പന്തില്‍ 99 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. ഇഷാനെ കൂടാതെ 60 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി എടുത്ത് പുറത്താകാതെ നിന്ന കീറോണ്‍ പൊള്ളാര്‍ഡ് മാത്രമാണ് മുംബൈ നിരയില്‍ അന്ന് തിളങ്ങിയത്.

ഇതിന് മുമ്പ് 24 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും മുംബൈക്ക് ഒപ്പമായിരുന്നു ജയം. 11 തവണ പഞ്ചാബും വിജയിച്ചു.

Last Updated : Oct 1, 2020, 5:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.