ETV Bharat / sports

ഐസിസിയില്‍ കൂടുതല്‍ ബൗളേഴ്‌സിനെ ഉൾപ്പെടുത്തണമെന്ന് ഹർഭജന്‍ - ganguly news

ഐസിസിയുടെ ട്വീറ്റ് സച്ചിന്‍ ടെന്‍ഡുല്‍ക്കർ റീട്വീറ്റ് ചെയ്‌തപ്പോൾ അതിനെ പിന്തുണച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമത്തിലൂടെ ഹർഭജന്‍ സിങ് രംഗത്ത് വന്നത്

സച്ചിന്‍ വാർത്ത  ഹർഭജന്‍ വാർത്ത  ഗാംഗുലി വാർത്ത  ഐസിസി വാർത്ത  icc news  sachin news  ganguly news  harbhajan news
ഹർഭജന്‍, സച്ചിന്‍
author img

By

Published : May 13, 2020, 10:26 PM IST

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിനും പ്രാധാന്യം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സച്ചിന്‍റെ ട്വീറ്റിന് പിന്തുണയുമായി കൂടുതല്‍ മുന്‍ താരങ്ങൾ രംഗത്ത്. നേരത്തെ സൗരവ് ഗാംഗുലിയും നിലിവില്‍ ഹർഭജന്‍ സിങ്ങുമാണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഐസിസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത്‌ സച്ചിന്‍ സാമൂഹ്യമാധ്യമത്തില്‍ ചർച്ചക്ക് തുടക്കം കുറിച്ചത്. സച്ചിനെയും ഗാംഗുലിയെയും പരാർശിച്ച് കൊണ്ടായിരുന്നു ഐസിസിയുടെ ട്വീറ്റ്. റെക്കോഡ് നേട്ടങ്ങളുടെ വെളിച്ചത്തില്‍ ഇരുവരുടെയും റണ്‍ ദാഹം ഇനിയും തീർന്നിട്ടില്ലെന്ന് ട്വീറ്റില്‍ പറയുന്നു. 'സച്ചിന്‍ ടെന്‍ഡുല്‍ക്കർ + സൗരവ് ഗാംഗുലി ഏകദിനത്തില്‍. കൂട്ടുകെട്ടുകൾ 176, റണ്‍സ് 8227, ശരാശരി 47.55. ഏകദിനത്തില്‍ മറ്റൊരു കൂട്ടുകെട്ടും 6,000 റണ്‍സ് പോലും പിന്നിട്ടിട്ടില്ല.'

  • This brings back wonderful memories Dadi.

    How many more do you think we would’ve been able to score with the restriction of 4 fielders outside the ring and 2 new balls? 😉@SGanguly99 @ICC https://t.co/vPlYi5V3mo

    — Sachin Tendulkar (@sachin_rt) May 12, 2020 " class="align-text-top noRightClick twitterSection" data=" ">

'ഇത് (ഐസിസിയുടെ ട്വീറ്റ്) ദാദയുമൊത്തുള്ള സുന്ദരമായ നിമിഷങ്ങൾ മനസില്‍ നിറയ്‌കുന്നു. റിങ്ങിന് പുറത്ത് പരമാവധി നാല് ഫീല്‍ഡർമാരും രണ്ട് ന്യൂബോളിനും അനുമതി ഉണ്ടെന്നിരിക്കെ ഇന്നാണെങ്കില്‍ നമുക്ക് എത്ര റണ്‍സ് കൂടി നേടാമായിരുന്നുവെന്നാണ് താങ്കൾക്ക് തോന്നുന്നത്?' ഗാംഗുലിയെ ടാഗ് ചെയ്‌ത് സച്ചിന്‍ റീട്വീറ്റ് ചെയ്‌തു. ഇത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. ഉടനെത്തി ഗാംഗുലിയുടെ മറുപടി. 'ഇനിയും 4,000 റണ്‍സ് കൂടി തീർച്ചയായും നേടാമായിരുന്നു. രണ്ട് ന്യൂബോൾ. മത്സരത്തിലെ ആദ്യ ഓവറില്‍തന്നെ കവർ ഡ്രൈവിലൂടെ ഒരു പന്ത് ബൗണ്ടറി കടക്കുന്നത് പോലെ തോന്നുന്നു. ബാക്കി 50 ഓവറോ!' ഗാംഗുലി ട്വീറ്റ് ചെയ്‌തു.

  • Another 4000 or so ..2 new balls..wow .. sounds like a cover drive flying to the boundary in the first over of the game.. for the remaining 50 overs 💪😊..@ICC @sachin_rt https://t.co/rJOaQpg3at

    — Sourav Ganguly (@SGanguly99) May 12, 2020 " class="align-text-top noRightClick twitterSection" data=" ">

ഇതിന് പിന്നാലെ സച്ചിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ സ്‌പിന്നർ ഹർഭജന്‍ സിങ്ങും രംഗത്ത് വന്നു. കുറച്ച് ആയിരം റണ്‍സ് കൂടി അനായാസം സ്വന്തമാക്കാം. ഹർഭജന്‍ കുറിച്ചു. ഈ നിയമങ്ങൾ അത്രക്ക് മോശമാണ്. കുറച്ച് ബൗളേഴ്‌സിനെ കൂടി ഐസിസിയില്‍ ഉൾപ്പെടുത്തണം. ബാറ്റും ബോളും തമ്മിലുള്ള സന്തുലനാവസ്ഥക്ക് അത് ആവശ്യമാണ്. അതിലൂടെ മത്സരം കൂടുതല്‍ ശക്തമാകും.

  • At least few more thousands runs easily..such a bad rule this is..need few bowlers in @ICC to keep th balance right bitween bat and ball.. and games become more competitive when team scores 260/270 now days everyone scorning 320/30 plus and getting chased as well often https://t.co/7h41xWKVYD

    — Harbhajan Turbanator (@harbhajan_singh) May 12, 2020 " class="align-text-top noRightClick twitterSection" data=" ">

ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്‍മാർക്ക് വലിയ തോതില്‍ മുന്‍തൂക്കം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ബൗളേഴ്‌സിന് അനുഗുണമായ രീതിയില്‍ എന്തെങ്കിലും ഉണ്ടാകേണ്ടതുണ്ട്. നേരത്തെ 270 റണ്‍സ് വരെ ഒരു ഏകദിനത്തില്‍ വിജയ ലക്ഷ്യമായി മാറിയപ്പോൾ നിലവില്‍ ഇത് 330 റണ്‍സൊ അതിലധികമൊ ആയി വർദ്ധിക്കുന്നുവെന്നുംഹർഭജന്‍ ട്വീറ്റില്‍ കുറിച്ചു.

  • Couldn’t agree with you more Bhajji! Even I feel the rules and surfaces both need to be looked into. https://t.co/QZqJ2sB761

    — Sachin Tendulkar (@sachin_rt) May 13, 2020 " class="align-text-top noRightClick twitterSection" data=" ">

താങ്കളെ ഞാന്‍ പിന്തുണക്കുന്നുവെന്ന് പറഞ്ഞ് സച്ചിന്‍ മറുപടി നല്‍കി.

ന്യൂബോളിന്‍റെ കാര്യത്തിലും ഫീല്‍ഡിങ് ക്രമീകരണത്തിലും വന്ന മാറ്റങ്ങൾ ഇപ്പോഴത്തെ ബാറ്റ്സ്‌മാന്‍മാർക്ക് സഹായകരമാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് മുന്‍ ഇന്ത്യന്‍ താരങ്ങളുടെ ട്വീറ്റുകൾ. മുന്‍പ് ഒരു ന്യൂബോളുമായിട്ടാണ് ടീം കളിച്ചിരുന്നത്. പഴകുമ്പോൾ മറ്റൊന്ന് കൂടി എടുക്കുകയായിരുന്നു പതിവ്. ഇപ്പോഴാണെങ്കില്‍ രണ്ട് ന്യൂബോൾ ഉപയോഗിച്ചാണ് ബൗളിങ്. മാത്രമല്ല ഫീല്‍ഡിങ് ക്രമീകരണത്തിലും ബാറ്റ്സ്‌മാന്‍മാർക്ക് സഹായകമായ മാറ്റങ്ങൾ പലതും വന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.