ETV Bharat / sports

രാഷ്ട്രീയ വൈര്യം മറന്നു; അഫ്രീദി വേഗം സുഖപ്പെടെട്ടെയെന്ന് ഗംഭീര്‍

ഇതിനകം നിരവധി പേരാണ് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി കൊവിഡ് 19 മുക്തനാകട്ടെയെന്ന് ആശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്

ഗൗതം, ഷാഹിദ്‌
ഗൗതം, ഷാഹിദ്‌
author img

By

Published : Jun 14, 2020, 4:15 PM IST

Updated : Jun 14, 2020, 4:48 PM IST

ന്യൂഡല്‍ഹി: കളിക്കളത്തിന് അകത്തും പുറത്തും എപ്പോഴും വാക്കിലും നോക്കിലും ഏറ്റുമുട്ടുന്ന രണ്ട് പേരാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീരും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയും. എന്നാല്‍ അഫ്രീദിക്ക് കൊവിഡ് 19 ബാധിച്ചെന്ന് അറിഞ്ഞപ്പോള്‍ ഗംഭീര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും മറന്നില്ല.

വൈറസ് ആരെയും ബാധിക്കാതിരിക്കട്ടെ. ആഫ്രീദിയുമായി എനിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കൊവിഡ് ബാധിച്ചര്‍ എത്രയും വേഗം സുഖപ്പെടട്ടെ. ഗംഭീര്‍ വ്യക്തമാക്കി.

എനിക്ക് ഈ രാജ്യത്തെ ആളുകളെ കുറിച്ചും ആശങ്കയുണ്ട്. പാകിസ്ഥാന്‍ ഇന്ത്യയെ സഹായിക്കാമെന്ന പറഞ്ഞ് രംഗത്തത്തിയിരുന്നു. ആദ്യം അവര്‍ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവര്‍ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതില്‍ എനിക്ക് നന്ദിയുണ്ട്. പക്ഷേ ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും ഗംഭീര്‍ പറഞ്ഞു. നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന അഫ്രീദി തന്നെയാണ് ട്വീറ്റിലൂടെ ലോകത്തെ ഇക്കാര്യം അറിയിച്ചത്. ഇതോടെ അദ്ദേഹത്തിന് ആശംസയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Last Updated : Jun 14, 2020, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.