ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടക്കുന്ന ഹാഷ് ടാഗ് പ്രചരണം വസ്‌തുതാ വിരുദ്ധമാണെന്ന് ഭാര്യ സാക്ഷി. ധോണിറിട്ടയേഴ്‌സ് എന്ന ഹാഷ്‌ടാഗ് പ്രചരണത്തിന് എതിരെയാണ് അവർ രംഗത്ത് വന്നത്. ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും ലോക്ക് ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചുവെന്നുമായിരുന്നു സാക്ഷിയുടെ ട്വീറ്റ്. എന്നാല്‍ അല്‍പനേരത്തിനകം അവർ ആ ട്വീറ്റ് ഡിലീറ്റ് ചെയ്‌ത് കളഞ്ഞു.

ഇതാദ്യമായല്ല ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സാഹമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളോട് സാക്ഷി പ്രതികരിക്കുന്നത്. നേരത്തെ 2019-ലെ ഏകദിന ലോകകപ്പിലെ പരാജയത്തെ തുടർന്ന് ധോണി വിരമിക്കുന്നതായുള്ള പ്രചരണങ്ങളോടും അവർ പ്രതികരിച്ചിരുന്നു. പ്രചരണത്തെ അഭ്യൂഹമെന്ന് വിളിക്കുമെന്നായിരുന്നു അവർ അന്ന് പ്രതികരിച്ചത്.

2019 ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അദ്ദേഹം 2020 ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ഈ പ്രതീക്ഷകളെ തകിടം മറിച്ചു. ഇതോടെ ധോണിക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയും യാഥാർത്ഥ്യമായില്ല.