ETV Bharat / sports

ലോകകപ്പ് ടീം സെലക്ഷനില്‍ പാളിച്ച; പ്രസാദിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ - prasad news

എംഎസ്‌കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീർ

ഗംഭീർ വാർത്ത  പ്രസാദ് വാർത്ത  2019 ലോകകപ്പ് വാർത്ത  gambhir news  prasad news  2019 worldcup news
ഗംഭീർ, പ്രസാദ്
author img

By

Published : May 23, 2020, 3:01 PM IST

ന്യൂഡല്‍ഹി: 2019-ലെ ലോകകപ്പ് ടീം സെലക്ഷനില്‍ പാളിച്ചയുണ്ടായതായി ഗൗതം ഗംഭീർ. ടീമില്‍ നിന്നും അവസാന നിമിഷം അംബാട്ടി റായുഡുവിനെ മാറ്റിയതില്‍ എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിയെ പഴിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീർ രംഗത്ത് വന്നു. ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദിന് എതിരെ രൂക്ഷ വിമർശനങ്ങളാണ് ഗംഭീർ ഷോയില്‍ ഉന്നയിച്ചത്. റായിഡുവിന് പകരം അന്ന് വിജയ് ശങ്കറിനെയാണ് ടീമിലെടുത്തത്. ഓൾ റൗണ്ടർ എന്ന നിലയില്‍ ത്രി ഡി കളിക്കാരനാണ് അദ്ദേഹമെന്ന മറുപടിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ലഭിച്ചത്. രണ്ട് വര്‍ഷം നാലാം നമ്പറില്‍ പരീക്ഷിച്ച അംബാട്ടി റായുഡുവിനെ അവസാന നിമിഷം മാറ്റി വിജയ് ശങ്കറെ ടീമിലെടുക്കേണ്ട കാര്യമെന്തായിരുന്നു. നമുക്ക് വേണ്ടത് ത്രി ഡി കളിക്കാരനെയാണെന്ന് ഒരു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പറയുമോ.

ഗംഭീർ വാർത്ത  പ്രസാദ് വാർത്ത  2019 ലോകകപ്പ് വാർത്ത  gambhir news  prasad news  2019 worldcup news
മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീർ.

സെലക്ഷന്‍ കമ്മിറ്റിയെ ഇത്രയും കാലം നയിച്ചിട്ടും നാലാം നമ്പറിലേക്ക് യോജിച്ചയാളെ കണ്ടെത്താന്‍ കമ്മിറ്റിക്ക് സാധിച്ചില്ല. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ചീഫ് സെലക്‌ടർ എംഎസ്‌കെ പ്രസാദ്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാനറിയാവുന്ന ഒരു താരത്തെ ടീമിലെടുക്കാമെന്ന് കരുതി. അങ്ങനെയാണ് റായുഡുവിനെ തഴഞ്ഞ് മീഡിയം പേസര്‍ കൂടിയായ വിജയ് ശങ്കറെന്ന ഓൾ റൗണ്ടറെ ടീമിലെടുത്തതെന്ന് വിഷയത്തില്‍ പ്രസാദ് മറുപടി പറഞ്ഞു.. ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ എല്ലാവരും ബാറ്റ്സ്മാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ഉൾപ്പെടെയുള്ള താരങ്ങളെ ടീമില്‍ നിന്നും കാരണം കൂടാതെ പുറത്താക്കിയത് ശരിയായില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സമാന നടപടിക്ക് കരുണ്‍ നായർ, യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവരും ഇരയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.