ജോഹന്നാസ്ബർഗ്: ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ അന്താരാഷ്‌ട്ര പുരസ്‌കാങ്ങൾ ജൂണ്‍ നാലിന് പ്രഖ്യാപിക്കും. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ വെർച്വല്‍ സാങ്കേതിക വിദ്യയിലൂടെയാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക.
![ലുങ്കി എൻഗിഡി വാർത്ത ക്വിന്‍റണ്‍ ഡി കോക്ക് വാർത്ത ക്രിക്കറ്റ് സൗത്താഫ്രിക്ക വാർത്ത cricket south africa news quinton de kock news lungi ngidi news](https://etvbharatimages.akamaized.net/etvbharat/prod-images/th14kock_3005newsroom_1590810796_79.jpg)
പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ സിഎസ്‌എ പുറത്തുവിട്ടു. നിശ്ചിത ഓവർ ക്രിക്കറ്റിലെ ടീമിന്‍റെ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കിനും പേസർ ലുങ്കി എന്‍ഗ്വിഡിക്കുമാണ് ഏറ്റവും കൂടുതല്‍ നാമനിർദ്ദേശങ്ങൾ ലഭിച്ചിരിക്കുന്നത്. പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ, ഏകദിനത്തിലെയും ടി20യിലെയും ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾക്കും ഇരുവരും അർഹരായി. ഇത് കൂടാതെ ആന്‍റിച്ച് നോർജെക്കും കാസിഗോ റദാബക്കും ഒപ്പം ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിനും ഡി കോക്കിന്‍റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്.
![ലുങ്കി എൻഗിഡി വാർത്ത ക്വിന്‍റണ്‍ ഡി കോക്ക് വാർത്ത ക്രിക്കറ്റ് സൗത്താഫ്രിക്ക വാർത്ത cricket south africa news quinton de kock news lungi ngidi news](https://etvbharatimages.akamaized.net/etvbharat/prod-images/lungi10062019_3005newsroom_1590810796_921.jpeg)
വനിതാ താരങ്ങൾക്കിടയില്‍ നിന്നും മരിസാനെ കാപ്പ്, ലോറാ വോൾവാർട്ടിനെയും നാല് വിഭാഗങ്ങളിലും പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. ജറേമി ഫെഡറിക് ഉൾപ്പെടുന്ന ആറ് അംഗ ജഡ്‌ജിങ് പാനലാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുക.