ന്യൂഡല്‍ഹി: വെസ്‌റ്റ് ഇന്‍ഡീസിന് എതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി ബോളർ ജസ്പ്രീത് ബുംറ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരും. വിശാഖപട്ടണത്ത് അദ്ദേഹം നെറ്റ്സില്‍ പരിശിലനം നടത്തും. പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തരം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലെ പുരോഗതി ടീം മാനേജ്മെന്‍റ് വിലയിരുത്തും. നെറ്റ്സില്‍ ബുംറ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വേണ്ടിയും ഓപ്പണർ രോഹിത് ശർമ്മക്ക് വേണ്ടിയും പന്തെറിയുമെന്നാണ് സൂചന. ബുംറ ഫിറ്റ്നസ് വീണ്ടെടുത്തോയെന്ന് ടീം ഫിസിയൊ നിതിന്‍ പട്ടേല്‍ ഉൾപ്പെട്ട സംഘം പരിശോധിക്കും.
നേരത്തെ പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ബുംറയെ ബിസിസിഐ ഇംഗ്ലണ്ടില്‍ വിട്ട് ചികിത്സിച്ചിരുന്നു. താരത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ന്യൂസിലന്‍റ് പര്യടനത്തില്‍ ബുംറയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം 14 മുതല്‍ ഓസ്‌ട്രേലിയക്ക് എതിരെ ആരംഭിക്കുന്ന ഏകദിന മത്സരങ്ങളിലും ബുംറയെ കളിപ്പിക്കുമെന്നാണ് സൂചന. അതേസമയം ശ്രീലങ്കക്ക് എതിരായ മത്സരങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കിയേക്കും. ന്യൂസിലന്‍റ് പര്യടനത്തിന് മുന്നോടിയായി ജനുവരിയില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും ഇന്ത്യന്‍ ടീം നേരിടും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ട്വന്‍റി-20യും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ന്യൂസിലന്‍റ് പര്യടനം.