ETV Bharat / sports

മികച്ച ബാറ്റ്സ്‌മാന്‍ വിരാട് കോലി: പീറ്റേഴ്‌സണ്‍ - pietersen news smith news

സിംബാവെയുടെ ക്രിക്കറ്റ് താരം പൊമ്മി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് പീറ്റേഴ്‌സണിന്‍റെ വെളിപ്പെടുത്തല്‍

പീറ്റേഴ്‌സണ്‍ വാർത്ത  കോലി വാർത്ത  സ്‌മിത്ത് വാർത്ത  സച്ചിന്‍ വാർത്ത  sachin news  kohli news  pietersen news smith news  smith news
കോലി, പീറ്റേഴ്‌സണ്‍
author img

By

Published : May 17, 2020, 12:25 AM IST

ലണ്ടന്‍: മികച്ച ബാറ്റ്സ്‌മാന്‍മാരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാമതെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിനെയും കോലി മറികടക്കുമെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. സിംബാവെയുടെ ക്രിക്കറ്റ് താരം പൊമ്മി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് പീറ്റേഴ്‌സണിന്‍റെ വെളിപ്പെടുത്തല്‍. കോലിയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. അദ്ദേഹമാണ് മൂന്ന് ഫോർമാറ്റിലും മികച്ച താരം. സമകാലികരുമായി തട്ടിച്ച് നോക്കുമ്പോൾ ഏറെ മുകളിലാണ് കോലിയുടെ സ്ഥാനം.

സ്‌കോർ പിന്തുടരുമ്പോൾ കോലി അസമാന്യ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇതാണ് കോലിയെ മികച്ച ബാറ്റ്സ്‌മാനായി തെരഞ്ഞെടുക്കാനുള്ള കാരണം. റണ്‍സ് പിന്തുടരുമ്പോൾ അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി 80-തിന് മുകളിലാണ്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ തുടർ ജയങ്ങളും സ്വന്തമാക്കുന്നുവെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 43ഉം സെഞ്ചുറികളടക്കം 70 സെഞ്ചുറികളാണ് വിരാട് കോലിയുടെ പേരിലുള്ളത്. സച്ചിന്‍റെ 100 സെഞ്ചുറികളെന്ന നേട്ടത്തിലെത്താന്‍ കോലിക്ക് ഇനി 30 സെഞ്ചുറികള്‍ കൂടി വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.