ETV Bharat / sports

Asia cup: ദുബായില്‍ മകന്‍റെ പ്രകടനം, ഇന്‍ഡോറില്‍ കുടുംബത്തിന്‍റെ ആഘോഷം; പാകിസ്ഥാനെതിരായ വിജയം ആഘോഷമാക്കി ആവേശ് ഖാന്‍റെ കുടുംബം - ഏഷ്യ കപ്പ്

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റാണ് ഇന്ത്യന്‍ പേസ് ബോളര്‍ ആവേശ് ഖാന്‍ നേടിയത്. മത്സരം രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

Asia cup  Asia cup 2022  Avesh Khan family celebrate India victory  ആവേശ് ഖാന്‍  ആവേശ് ഖാന്‍ കുടുംബം  ഏഷ്യ കപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍
ദുബായില്‍ മകന്‍റെ പ്രകടനം, ഇന്‍ഡോറില്‍ കുടുംബത്തിന്‍റെ ആഘോഷം; പാകിസ്ഥാനെതിരായ വിജയം ആഘോഷമാക്കി ആവേശ് ഖാന്‍റെ കുടുംബം
author img

By

Published : Aug 29, 2022, 2:22 PM IST

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ വിജയം ആഘോഷമാക്കി ഇന്ത്യന്‍ പേസ് ബോളര്‍ ആവേശ് ഖാന്‍റെ കുടുംബം. ദുബായില്‍ നടന്ന മത്സരത്തില്‍ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ നിര്‍ണായകമായ ഒരു വിക്കറ്റാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്.

ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരായ വിജയം ആഘോഷമാക്കി ആവേശ് ഖാന്‍റെ കുടുംബം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിലെ വിജയം സുപ്രധാനമായ ഒന്നായിരുന്നു. ഒരു വിക്കറ്റ് നേടിയ ആവേശിന്‍റെ പ്രകടനം മികച്ചതായിരുന്നു. വളരെ സന്തോഷത്തിലാണ് തങ്ങളെന്നും മത്സര ശേഷം ആവേശിന്‍റെ പിതാവ് പ്രതികരിച്ചു.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കായി രണ്ടോവര്‍ പന്തെറിഞ്ഞ ആവേശ് ഖാന്‍ ഒരു വിക്കറ്റാണ് നേടിയത്. പാക് നിരയിലെ അപകടകാരിയായ ഫഖര്‍ സമാനെയാണ് ആവേശ് പുറത്താക്കിയത്. ഇന്ത്യന്‍ ബോളര്‍മാര്‍മാരുടെ പ്രകടനമാണ് പാക് ബാറ്റിങ് നിരയെ മത്സരത്തില്‍ തളച്ചത്.

മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും, ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് നേടി. അര്‍ഷ്‌ദീപ് സിങിന് രണ്ട് വിക്കറ്റാണ് ലഭിച്ചത്.

Also Read: Asia cup: പാകിസ്ഥാനെതിരെ നാല് വിക്കറ്റ്‌; ഹാര്‍ദികിനേയും ഇര്‍ഫാനെയും മറികടന്ന് ഭുവനേശ്വര്‍ കുമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.