സിഡ്‌നി: ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് വിവാഹിതനായി. കാമുകിയായ ബെക്കി ബോസ്റ്റണെയാണ് താരം വിവാഹം ചെയ്‌തത്. ഒരുവരും ഒന്നിച്ചുള്ള വിവാഹ ചിത്രം കമ്മിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
'ജസ്‌റ്റ് മാരീഡ്' എന്ന തലവാചകത്തോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യം ചിത്രത്തിന് കമന്‍റിട്ടത്. കമ്മിന്‍സിന്‍റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം ശ്രീലങ്കന്‍ പര്യടനത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കായി കമ്മിന്‍സ് അവസാനമായി കളിച്ചത്. ടെസ്റ്റ് പരമ്പരയില്‍ കമ്മിന്‍സിന് കീഴില്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ 1-1ന് സമനിലയില്‍ പിടിക്കാന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരനാണ് കമ്മിന്‍സ്.
പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയുടെ ആര്‍ അശ്വിനേക്കാള്‍ 49 റേറ്റിങ് പോയിന്‍റുകള്‍ക്ക് മുന്നിലാണ് താരം. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഏഴാം സ്ഥാനവും കമ്മിന്‍സിനുണ്ട്.