മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ്, എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്ന് എടക്കാട് സംഘം; ചിത്രം വൈറല്‍ - samuktha menon
ടൊവിനോ തോമസും സംഘവും എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു
കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എയർപോർട്ടിൽ നിലത്ത് കിടന്നുറങ്ങുന്ന നടന്‍ ടൊവിനോ തോമസിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ടൊവീനോയുടെയും സംഘത്തിന്‍റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലേ വിമാനത്താവളത്തിൻ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംങ് പൂർത്തിയാക്കി മടങ്ങുന്ന സംഘത്തിന്‍റെ ചിത്രമാണിത്. ‘കഠിനമായ കാലാവസ്ഥയിൽ പത്ത് ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രക്കായി ലെഹ് എയർപോർട്ടിൽ എത്തിയ 'എടക്കാട് ബറ്റാലിയൻ 06' ക്രൂ’ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സംയുക്ത മേനോൻ അടക്കമുള്ളവരെ ചിത്രത്തില്‍ കാണാം. തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രഞ്ജി പണിക്കര്‍, അലൻസിയർ, പി ബാലചന്ദ്രൻ, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ടൊവിനോ തോമസിന്‍റെ പാട്ടിന്‍റെ വീഡിയോയും കൈലാസ് മേനോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.