തെലുങ്ക് ചലച്ചിത്ര മേഖലയിലുള്ളവർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന്‍റെ നേതൃത്വത്തിലുള്ള കൊറോണ ക്രൈസിസ് ചാരിറ്റി സംഘടനയിലൂടെയാണ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. നാളെ മുതൽ 45 വയസിന് മുകളിലുള്ള ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമുള്ള വാക്സിൻ നൽകുമെന്നും ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചു.
- " class="align-text-top noRightClick twitterSection" data="
">
എല്ലാവരും വാക്സിൻ സ്വീകരിക്കാനും മാസ്കും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് കൊവിഡിൽ നിന്ന് സുരക്ഷിതരായി ഇരിക്കണമെന്നും ചിരഞ്ജീവി വീഡിയോക്കൊപ്പം കുറിച്ചു.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിനടുത്ത്